Thursday, June 21, 2018 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പ്‌: പാകിസ്‌താന്‍ ആറിന്‌ 174

uploads/news/2017/09/145782/4.jpg

ലാഹോര്‍: ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം മത്സരത്തില്‍ ലോക ഇലവനെതിരേ പാകിസ്‌താന്‌ മികച്ച സ്‌കോര്‍.
ഇന്നലെ ആദ്യം ബാറ്റുചെയ്‌ത പാകിസ്‌താന്‍ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 174 റണ്‍സാണ്‌ നേടിയത്‌. 38 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സ്‌ നേടിയ ബാബര്‍ അസമാണ്‌ അവരുടെ ടോപ്‌ സ്‌കോറര്‍.
അഹമ്മദ്‌ ഷെഹ്‌സാദ്‌(43), ഷുഐബ്‌ മാലിക്‌(39), ഫഖര്‍ സമാന്‍(21) എന്നിവരും പാക്‌ നിരയില്‍ തിളങ്ങി. ലോക ഇലവനു വേണ്ടി സാമുവല്‍ ബദ്രിയും തിസാര പെരേരയും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ജയിച്ച പാകിസ്‌താന്‍ മുന്നു മത്സര പരമ്പരയില്‍ 1-0ന്‌ മുന്നിലാണ്‌.

Ads by Google
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW