Saturday, May 26, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ കൊച്ചിയിലെ സ്‌റ്റേഡിയങ്ങള്‍ 18ന്‌ ഫിഫ ഏറ്റെടുക്കും

uploads/news/2017/09/145781/3.jpg

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബാളിന്‌ വേദിയാകുന്ന കൊച്ചിയിലെ സ്‌റ്റേഡിയങ്ങള്‍ 18ന്‌ ഫിഫ ഏറ്റെടുക്കും.
മത്സരം നടക്കുന്ന നെഹ്‌റു സേ്‌റ്റഡിയവും പരിശീലന ഗ്രൗണ്ടുകളും മോടിപിടിപ്പിക്കുന്ന തിരക്കിലാണ്‌ സംഘാടകര്‍. ഒകേ്‌ടാബര്‍ ഏഴിന്‌ ബ്രസീലും സ്‌പെയിനും തമ്മിലാണ്‌ ആദ്യ മത്സരം.
സ്‌റ്റേഡിയത്തിന്റെയും ഗ്രൗണ്ടുകളുടെയും പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇനി പുറത്തുള്ള സൗന്ദര്യവല്‍ക്കരണം മാത്രമാണ്‌ അവേശേഷിക്കുന്നത്‌.
പരിശീലന ഗ്രൗണ്ടുകളും പൂര്‍ണ സജ്‌ജമാണ്‌. മഹാരാജാസ്‌ കോള്‌ജ് ഗ്രൗണ്ടും, പനമ്പിള്ളി, ഫോര്‍ട്ട്‌ കൊച്ചി സ്‌േറ്റഡിയങ്ങളും 99 ശതമാനവും തയാറായി.
താരങ്ങളുടെ താമസവും യാത്രയും ഫിഫ നേരിട്ടാണ്‌ ഒരുക്കുന്നത്‌. സെപ്‌റ്റംബര്‍ അവസാനവാരത്തോടെ കളിക്കാര്‍ എത്തുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ.
ഒകേ്‌ടാബര്‍ ഏഴിന്‌ ബ്രസീലും- സ്‌പെയിനും തമ്മിലുള്ള ആദ്യ മത്സരത്തിനുള്ള ടിക്കറ്റ്‌ ഇതിനകം വിറ്റുകഴിഞ്ഞു.
ബ്രസീലില്‍ നിന്നും സ്‌പെയിനില്‍ നിന്നും മത്സരം കാണാനും അപ്രതീക്ഷിത അതിഥികള്‍ എത്തുമെന്നാണ്‌ സംഘാടകര്‍ കണക്കുകൂട്ടുന്നത്‌.
മത്സരത്തിന്റെ പ്രചാരണത്തിനായ അടുത്ത ആഴ്‌ച മുതല്‍ വിവിധ പരിപാടികളും സംസ്‌ഥാനം ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW