Thursday, June 21, 2018 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

എ.എഫ്‌.സി. കപ്പ്‌ ഫുട്‌ബോള്‍ 2017 ബംഗളൂരു പ്ലേ ഓഫ്‌ ഫൈനലില്‍

uploads/news/2017/09/145780/2.jpg

പ്യോങ്യോങ്‌: ബംഗളുരു എഫ്‌.സി. എ.എഫ്‌.സി. കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്റര്‍ സോണ്‍ പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന രണ്ടാംപാദ സെമിഫൈനലില്‍ ഉത്തരകൊറിയന്‍ ക്ലബ്‌ ഏപ്രില്‍ 25നെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ്‌ ബംഗളുരുവിന്റെ മുന്നേറ്റം.
ഉത്തരകൊറിയന്‍ തലസ്‌ഥാനമായ പ്യോങ്യോങ്ങിലെ മേയ്‌ ഡേ സ്‌മറ്റഡിയത്തിലാണ്‌ മത്സരം നടന്നത്‌. നേരത്തെ സ്വന്തം തട്ടകമായ ബംഗളുരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബംഗളുരു 3-0ന്‌ ജയിച്ചിരുന്നു.
ഇന്നലത്തെ സമനിലയോടെ ഇരുപാദങ്ങളിലുമായി 3-0 എന്ന സ്‌കോറിലാണ്‌ ബംഗളുരുവിന്റെ മുന്നേറ്റം.
ഫൈനലില്‍ താജികിസ്‌താന്‍ ക്ലബ്‌ ഇസ്‌തികോളാണ്‌ ബംഗളുരുവിന്റെ എതിരാളികള്‍. നവംബര്‍ നാലിനാണ്‌ ഫൈനല്‍.

Ads by Google
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW