Thursday, September 14, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

ലോക സീനിയര്‍ ബാഡ്‌മിന്റണ്‍: നിഖില്‍ കനേത്‌കര്‍ ക്വാര്‍ട്ടറില്‍

കൊച്ചി: കടവന്ത്ര രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖില്‍ കനേത്‌കര്‍ ക്വാര്‍ട്ടര്‍ െഫെനലില്‍ കടന്നു.
35 വയസിന്‌ മുകളിലുള്ളവരുടെ വിഭാഗത്തിലെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ഒളിവര്‍ കോളിനെയാണ്‌ നിഖില്‍ തോല്‍പിച്ചത്‌. സ്‌കോര്‍: 21-17, 21-18. ക്വാര്‍ട്ടര്‍ െഫെനലില്‍ ജര്‍മനിയുടെ ഹെന്‍ഡ്രിക്‌ വെസ്‌റ്റെര്‍മേയറാണ്‌ നിഖിലിന്റെ എതിരാളി.
2004ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത നിഖില്‍ ഏഴുവര്‍ഷത്തിന്‌ ശേഷമാണ്‌ അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്‌.
മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ അബിന്‍ ശ്യാം ഗുപ്‌ത ഹംഗറിയുടെ ക്രിസ്‌റ്റോഫ്‌ ഹൊര്‍വാത്തിനെ 21-18, 21-19 എന്ന സ്‌കോറിന്‌ തോല്‍പിച്ചു. അടുത്ത റൗണ്ടില്‍ ടോപ്‌ സീഡും നിലവിലെ ചാമ്പ്യനുമായ റഷ്യയുടെ സ്‌റ്റാന്‍സ്ലാവ്‌ പുകോവാണ്‌ എതിരാളി.

Ads by Google
Advertisement
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW