Friday, November 17, 2017 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.27 PM

വിവിധ തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം

uploads/news/2017/09/145710/car1.jpg

മലയാളമുള്‍പ്പെടെ 14 വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഒഴിവ്‌

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍- ജൂനിയര്‍ (മലയാളം, ഹിന്ദി, അറബിക്‌, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, ഹിസ്‌റ്ററി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ്‌), സംസ്‌ഥാന അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടേഴ്‌സ് സര്‍വീസില്‍ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഗ്രേഡ്‌ രണ്ട്‌, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍- നഴ്‌സിങ്‌, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ ആര്‍ക്കിടെക്‌ചര്‍, മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സില്‍ ജൂനിയര്‍ അനലിസ്‌റ്റ്, ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ്‌ ഓര്‍ഗനൈസര്‍ ഗ്രേഡ്‌ രണ്ട്‌, തുറമുഖ വകുപ്പില്‍ ലൈറ്റ്‌ കീപ്പര്‍ ആന്‍ഡ്‌ സിഗ്നലര്‍, ഫിഷറീസ്‌ വകുപ്പില്‍ ലാസ്‌ക്കര്‍ തുടങ്ങി 41 തസ്‌തികകളില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.
24 തസ്‌തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്‌റ്റ്, റവന്യൂ വകുപ്പില്‍ വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌, എക്‌സൈസ്‌ വകുപ്പില്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ തുടങ്ങി ആറു തസ്‌തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌. കോളജ്‌ വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, അറബിക്‌, ആരോഗ്യവകുപ്പില്‍ അസിസ്‌റ്റന്റ്‌ സര്‍ജന്‍ തുടങ്ങി ഒന്‍പതു തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം. രണ്ടു തസ്‌തികകളില്‍ തസ്‌തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്‌.
ജില്ലാ സഹകരണ ബാങ്കിലെ ആറു തസ്‌തികകളുടെ വിജ്‌ഞാപനം (കാറ്റഗറി നമ്പര്‍ 275/2017 മുതല്‍ 280/2017 വരെ) പിന്‍വലിച്ചതിനു പകരം ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ്‌ ഓര്‍ഗനൈസര്‍ ഗ്രേഡ്‌ രണ്ട്‌, വിദ്യാഭ്യാസ വകുപ്പില്‍ യു.പി.എസ്‌.എ. (തസ്‌തികമാറ്റം വഴി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ ഹിന്ദി, തുറമുഖ വകുപ്പില്‍ ലൈറ്റ്‌ കീപ്പര്‍ ആന്‍ഡ്‌ സിഗ്നലര്‍, ഫിഷറീസ്‌ വകുപ്പില്‍ ലാസ്‌ക്കര്‍, ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍ എന്നീ ആറു വിജ്‌ഞാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
അസാധാരണ ഗസറ്റ്‌ തീയതി 18.08.2017, 30.08.2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.08.2017ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്‌ഞാപനങ്ങള്‍ക്ക്‌ ഈ മാസം 20ന്‌ രാത്രി 12 വരെയും 30.08.2017ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചവയ്‌ക്ക് ഒക്‌ടോബര്‍ നാലിന്‌ രാത്രി 12 വരെയും.

Ads by Google
Wednesday 13 Sep 2017 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW