Tuesday, November 07, 2017 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.27 PM

കെ.ആര്‍. നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍

കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വിഷ്വല്‍ സയന്‍സ്‌ ആന്റ്‌ ആര്‍ട്‌സില്‍ ആക്‌ടിങ്‌, സ്‌ക്രിപ്‌റ്റ് റൈറ്റിങ്‌ ആന്‍ഡ്‌ ഡയറക്ഷന്‍ എന്നീ വിഭാഗങ്ങളില്‍ അസിസ്‌റ്റന്റ്‌ പ്രഫസറുടെ ഓരോ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്‌.

ആക്‌ടിങ്‌: അംഗീകൃത സര്‍വകലാശാല/സ്‌ഥാപനത്തില്‍ നിന്നുള്ള ബിരുദം, അംഗീകൃത സര്‍വകലാശാല/സ്‌ഥാപനത്തില്‍ നിന്ന്‌ ആക്‌ടിങില്‍ നേടിയ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ.
സ്‌ക്രിപ്‌റ്റ് റൈറ്റിങ്‌ ആന്‍ഡ്‌ ഡയറക്ഷന്‍: അംഗീകൃത സര്‍വകലാശാലാ ബിരുദം, അംഗീകൃത സര്‍വകലാശാല/സ്‌ഥാപനത്തില്‍ നിന്നും ഫിലിം ഡയറക്ഷന്‍/സ്‌ക്രിപ്‌റ്റ് റൈറ്റിങില്‍ നേടിയ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ.
ശമ്പളം: 50000 രൂപ. പ്രവര്‍ത്തന പരിചയം, അഭിലഷണീയ യോഗ്യത തുടങ്ങിയ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്‌ക്കും www.krnnivsa.eud.in എന്ന വെബ്‌സൈറ്റ്‌ കാണുക.
ഫീസ്‌: 1000 രൂപ.The Director, K.R. Narayanan National Institute of Visual Science an dArts എന്ന വിലാസത്തില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന ഡി.ഡി.യായാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്‌.
അപേക്ഷ അയയ്‌ക്കേണ്ട വിധം: വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ ടൈപ്പ്‌ ചെയ്‌ത അപേക്ഷയും പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ഡി.ഡി.യും സഹിതം അയയ്‌ക്കണം.
വിലാസം: The Director, K.R. Narayanan National Institute of Visual Science an dArts, Thekkumthala, Kanjiramattom P.O., Kottayam, Pin686 585. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 15.

Ads by Google
Wednesday 13 Sep 2017 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW