Wednesday, September 13, 2017 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.49 PM

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സഹോദരനെ ചോദ്യം ചെയ്തു

Gauri Lankesh

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷിനെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഗൗരി ലങ്കേഷും സഹോദരന്‍ ഇന്ദ്രജിത്തും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് 2006ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് പോലീസ് ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തത്. അതേസമയം ഇന്ദ്രജിത് അന്വേഷണ സംഘവുമായി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കം മുതല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്ന വ്യക്തിയാണ് ഇന്ദ്രജിത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW