Wednesday, September 13, 2017 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.04 PM

സെബാസ്റ്റിയന്‍ പോളിന്റെ വിവാദ ലേഖനത്തിന് മകന്റെ വിയോജനക്കുറിപ്പ്

actress abduction case, Sebastian Paul

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് മുന്‍ എംപി സെബാസ്റ്റിയന്‍ പോള്‍ എഴുതിയ വിവാദ ലേഖനത്തോട് വിയോജിച്ച് അദ്ദേഹത്തിന്റെ മകന്റെ കുറിപ്പ്. 2017 സെപ്റ്റംബര്‍ 10ന് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നതായി സെബാസ്റ്റിയന്‍ പോളിന്റെ മകന്‍ അഡ്വ. റോണ്‍ ബാസ്റ്റിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സെബാസ്റ്റിയന്‍ പോള്‍ ചീഫ് എഡിറ്ററായ ഓണ്‍ലൈന്‍ മാധ്യമത്തിലാണ് സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് അനുകൂലമായ ലേഖനം എഴുതിയത്. ലേഖനം വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുതെന്നായിരുന്നു സെബാസ്റ്റിയന്‍ പോളിന്റെ നിലപാട്. സഹാനുഭൂതി കുറ്റമല്ല; ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലായിരുന്നു വിവാദ നിലപാട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW