Sunday, November 19, 2017 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.13 PM

ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ കേന്ദ്രത്തേയും പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്തരുത്: കണ്ണന്താനം

 Alphonse Kannanthanam, Narendra Modi, mob lynching

ന്യുഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. അതുകൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ മാത്രം കുറ്റപ്പെടുത്തരുത്. ഇവരുടെ പ്രവര്‍ത്തികളുടെ പേരില്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് അന്യായമാണ്. മോബ് ലിഞ്ചിംഗ് നടത്തുന്നവരെ ജയിലിലടയ്ക്കണമെന്നും കണ്ണന്താനം പറഞ്ഞു.

ബീഫ് വിഷയത്തിലും നേരത്തെ കണ്ണന്താനം ഇരട്ട നിലപാട് സ്വീകരിച്ചിരുന്നു. കേരളീയര്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ പ്രശ്‌നമില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു. എന്നാല്‍ ബീഫ് വിഷയത്തില്‍ കണ്ണന്താനം പിന്നീട് നിലപാട് മാറ്റി. ബീഫ് കഴിക്കേണ്ടവര്‍ കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നായിരുന്നു പുതിയ പ്രസ്താവന. കേരളീയര്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW