Thursday, June 07, 2018 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 05.10 PM

കോടിശ്വരനുമായുള്ള വിവാഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്

uploads/news/2017/09/145681/manju-warer.jpg

വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടി മഞ്ജു വാര്യറെ തേടി വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. സിനിമയില്‍ നിന്നു പിന്മാറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു, കോടിശ്വരനെ കല്ല്യാണം കഴിക്കുന്നു എന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രധാന്യം കൊടുത്താല്‍ മതി എന്നു മഞ്ജു വാര്യര്‍ പറയുന്നു. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്നും പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതു കൊണ്ട് ഇതൊന്നും കണ്ട് ടെന്‍ഷനടിക്കാറില്ല.

നമ്മള്‍ എന്തിനാണ് പേടിക്കുന്നത്. ഇവ നേരിടാന്‍ ടെക്‌നിക്കുളൊന്നും ഇല്ല. പറയുന്നവര്‍ എന്തും പറയട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റിവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകള്‍ ഒന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ നേരിട്ടോ ഫേസ്ബുക്ക് പേജിലൂടെയോ പറയും. അതാണു പതിവ്. പൂജ്യത്തില്‍ നിന്നു വീണ്ടും ജീവിതം തുടങ്ങിയ ആളാണു താന്‍ ഇപ്പോള്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവു കൊണ്ടു മാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 13 Sep 2017 05.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW