Wednesday, September 13, 2017 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 04.40 PM

പാലക്കാട് ഇരട്ടക്കൊലപാതകം: പ്രതി പിടിയിലായത് മണിക്കൂറുകള്‍ക്കം; കൊലപാതകത്തിലേക്ക് നയിച്ചത് മരുമകളുടെ അവിഹിതം

 Palakkad twin murder , Illicit relation

പാലക്കാട്: ഇരക്കക്കൊലപാതകക്കേസിലെ മുഖ്യപ്രതിയെ പോലീസ് വലയിലാക്കിയത് മണിക്കൂറുകള്‍ക്കകം. കൊല്ലപ്പെട്ട വൃദ്ധദമ്പതികളായ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ മരുമകള്‍ ഷീബയുടെ കാമുകന്‍ സുദര്‍ശനാണ് പിടിയിലായത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് സുദര്‍ശന്‍. സ്വാമിനാഥനെ വെട്ടിക്കൊന്ന നിലയിലും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഷീബയെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ വലയിലാക്കാന്‍ പോലീസിന് സഹായകമായത്. സ്വാമിനാഥനേയും പ്രേമകുമാരിയേയും ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഷീബയ്ക്ക് കാര്യമായ പരുക്കേല്‍ക്കാതിരുന്നത് പോലീസിന് സംശയത്തിനിടയാക്കി. ഷീബയെ വീടിന് പിന്നില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ പാല് കൊടുക്കാന്‍ വന്ന സ്ത്രീയാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്.

ഷീബയുടെ പെരുമാറ്റത്തില്‍ തുടക്കം മുതല്‍ക്കേ പോലീസിന് സംശയം തോന്നിയിരുന്നു. ഷീബയ്ക്ക് കാര്യമായ പരുക്ക് പറ്റാതിരുന്നതും പോലീസിന് സംശയത്തിനിടയാക്കി. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്‍ ആര്‍മിയിലും മകള്‍ വിദേശത്തുമാണ്. മരുമകള്‍ ഷീബയ്ക്ക് ഒപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഷീബയ്ക്ക് സുദര്‍ശനുമായുണ്ടായിരുന്ന ബന്ധത്തെ ദമ്പതികള്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW