Saturday, May 19, 2018 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.44 PM

ഒരു കാരണവശാലും ജീവിക്കാന്‍ സമ്മതിക്കില്ലെന്നു വച്ചാല്‍... രണ്ടാം വിവാഹത്തെക്കുറിച്ച് അമലാ പോള്‍ തുറന്നു പറയുന്നു

uploads/news/2017/09/145670/CiniINWAmalapaul.jpg

മൈന എന്ന പടം മൂലം മലയാളത്തില്‍ നിന്നും തമിഴകത്തു വന്ന് തമിഴ്‌നാടിന്റെ മരുമകളായിത്തീരുകയായിരുന്നു അമലാപോള്‍. വിവാഹവും വിവാഹമോചനവും വളരെ പെട്ടെന്നായിരുന്നു. വീണ്ടും കേരളത്തിലേക്കു മടങ്ങി.

അമലയെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് കോടമ്പാക്കത്ത് ഇന്ന് യാതൊരു ദാരിദ്ര്യവും ഇല്ല. ഇതൊക്കെ കേട്ട് അമലയാണെങ്കില്‍ തലയ്ക്ക് വെളിവില്ലാതെ കഴിയുകയാണത്രെ. ധനുഷുമായി അമലയെ കൂട്ടിവാഴിക്കുകയാണ് മാധ്യമങ്ങള്‍.

? തുടര്‍ച്ചയായി ധനുഷിനോടൊപ്പം അഭിനയിക്കുകയാണല്ലോ നിങ്ങള്‍. എന്തുകൊണ്ടാണ് ധനുഷിനോടൊപ്പം ഇങ്ങനെയൊരു അറ്റാച്ച്‌മെന്റ്.


ഠ ഇതൊക്കെ നിങ്ങള്‍ പത്രക്കാരാണ് എഴുതിവിടുന്നത്. എനിക്കങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ ജോഡിയായി 'വേലയില്ലാ പട്ടധാരി'യില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ 'അമ്മാ കണക്കി'ല്‍ അഭിനയിച്ചു. ഇപ്പോള്‍ വേലയില്ലാ പട്ടധാരി 2-ല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

'വടസെന്നൈ' പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചു. കാള്‍ഷീറ്റ് പ്രശ്‌നം മൂലം ഞാനത് ഒഴിവാക്കി. സത്യം പറഞ്ഞാല്‍ ധനുഷിനോടൊപ്പം അഭിനയിച്ചതുകൊണ്ടാണ് എനിക്ക് ഇത്രകണ്ട് എക്‌സ്പീരിയന്‍സ് കിട്ടിയത്. കഠിനാദ്ധ്വാനിയാണ് അദ്ദേഹം. എന്തു ചെയ്താലും അതിനോട് നീതി പുലര്‍ത്തുന്നയാള്‍.

അഭിനയിക്കുമ്പോള്‍ ശരിക്കും മോട്ടിവേഷനായിരിക്കും. അഭിനയിക്കുന്ന വേളയില്‍ ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകാറുണ്ട്. ധനുഷ് എനിക്ക് പ്രിയപ്പെട്ട സുഹൃത്താണ്.

അതുപോലെ 'വി.ഐ.പി.' പടത്തില്‍ അഭിനയിച്ച സമുദ്രക്കനി, ശരണ്യ പൊന്‍വണ്ണന്‍, വിവേക്, ഋഷികേശ് ഇങ്ങനെ എല്ലാപേരും ഒരു കുടുംബം പോലെയാണ്. ആയതുകൊണ്ട് വി.ഐ.പി.-2 എനിക്ക് സ്‌പെഷ്യല്‍ പടമാണ്. ആദ്യഭാഗത്ത് ഞാന്‍ ധനുഷിന്റെ കാമുകിയായിരുന്നെങ്കില്‍ രണ്ടാംഭാഗത്ത് അദ്ദേഹത്തിന്റെ ഭാര്യയായി പ്രത്യക്ഷപ്പെടുന്നു.

? നിങ്ങളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വരുന്നല്ലോ. അതേക്കുറിച്ച് നിങ്ങളുടെ പ്രതികരണം എങ്ങനെ.


ഠ സോറി. എന്റെ സ്വകാര്യജീവിതത്തിലെ എല്ലാ അധ്യായങ്ങളും അവസാനിച്ചിട്ട് നാളുകള്‍ ഏറെയായില്ലെ? ഇപ്പോഴത്തെ സ്വകാര്യജീവിതത്തെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഞാനിതൊക്കെ കേട്ട് പുഞ്ചിരിച്ച് മറുചെവിയിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്.

? മറ്റൊരു വിവാഹത്തിന്.


ഠ ഇപ്പോള്‍ എന്തിനാണ് അതെക്കുറിച്ചൊക്കെ സംസാരിക്കുന്നത്? ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു നടിയായിത്തീരുമെന്ന് എനിക്കറിയില്ലായിരുന്നു. അതിനുശേഷം ഒരാളിനെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ അറിയില്ലായിരുന്നു.

അതിനുശേഷം നടന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. സോ, എന്റെ ലൈഫില്‍ ഞാനൊന്നുംതന്നെ പ്ലാന്‍ ചെയ്യാറില്ല. എല്ലാം അപ്രതീക്ഷിതമായിട്ടാണ് സംഭവിച്ചത്. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. ഇന്നു നടക്കുന്നതാണ് യാഥാര്‍ത്ഥ്യം.

? ട്വിറ്ററില്‍ നിങ്ങള്‍ സജീവമായിരുന്നല്ലോ. ഇപ്പോള്‍ കാണുന്നില്ല.


ഠ ഇപ്പോള്‍ ട്വിറ്റര്‍ ഉപയോഗിക്കാന്‍തന്നെ പേടിയാണ്. ഇനി എനിക്ക് അതിന്റെ ആവശ്യമില്ലെന്നു വിചാരിക്കുന്നു. സത്യം പറഞ്ഞാല്‍ അതെനിക്കിപ്പോള്‍ വെറുപ്പാണ്. എന്റെ പടത്തിന്റെ പ്രമോഷനു മാത്രം ഇത് ഉപയോഗിക്കുന്നു.

? സിനിമയുടെ പ്രമോഷനുകളില്‍ കജോലിന് പ്രാധാന്യം കൊടുത്തത് മൂലം നിങ്ങള്‍ ശരിക്കും ടെന്‍ഷനായെന്നും ബഹളംവച്ചു എന്നൊക്കെ പറയുന്നല്ലോ..


ഠ ഈ ന്യൂസ് ആര് പ്രചരിപ്പിച്ചതെന്നറിയില്ല. വി.ഐ.പി.2 സിനിമയുടെ പ്രമോഷന്‍ ബോംബെയില്‍ അരങ്ങേറിയപ്പോള്‍ പങ്കെടുത്ത ഞാന്‍ അതിനു ശേഷം മദ്രാസ്, ഹൈദ്രബാദ്, ഡല്‍ഹി, മലേഷ്യ എന്നിവിടങ്ങളില്‍ ഞാന്‍ ആദ്യമേ കമ്മിറ്റായ പടങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

അതുകൊണ്ട് എനിക്ക് അറ്റന്റ് ചെയ്യാന്‍ പറ്റിയില്ല. കജോലിന് പ്രാധാന്യം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? ആര് പ്രമോട്ട് ചെയ്താലും. 'വി.ഐ.പി.2' എന്റെ പടമല്ലേ. ഞങ്ങളുടെ പടമല്ലേ?

? തമിഴ്‌നാടിന്റെ മരുമകളായിരുന്നല്ലോ നിങ്ങള്‍. വീണ്ടും ചെന്നൈയില്‍ സെറ്റിലാകാന്‍ ഉദ്ദേശമുണ്ടോ...


ഠ ഏതര്‍ത്ഥത്തില്‍ ചോദിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. അതിനു ശേഷം ഞാന്‍ ചെന്നൈയില്‍ സെറ്റിലായിട്ടില്ല. അതേസമയം ചെന്നൈയില്‍ ഷൂട്ടിംഗ് ഉണ്ടാകുമ്പോള്‍ ഞാന്‍ സ്ഥിരമായി തങ്ങുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കും. ചെന്നൈയില്‍ എനിക്ക് സ്വന്തമായി വീടില്ല. ഇവിടെ വാങ്ങാനും ഐഡിയ ഇല്ല.

? നിങ്ങളെയും ധനുഷിനെയും കൂട്ടിയിണക്കി ഒരുപാട് ഗോസിപ്പുകള്‍ വരുന്നുണ്ടല്ലോ. എന്താണ് സുചി വിഷയം.


ഠ സത്യവിരുദ്ധമായ വിഷയങ്ങള്‍ എപ്പോഴും നിര്‍ജ്ജീവമാണ്. പെട്ടെന്ന് വന്നു, പെട്ടെന്നുതന്നെ അപ്രത്യക്ഷമാകും. സുചിത്ര എന്റെ നല്ല കൂട്ടുകാരിയാണ്. അവരും ഞാനും ചേര്‍ന്ന് യോഗയില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് കുമാറുമായി ഞാന്‍ 'ദൈവത്തിരുമകന്‍' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. അദ്ദേഹത്തോടും ഞാന്‍ ചോദിച്ചു, സുചിക്ക് പെട്ടെനിങ്ങനെ ഒരു മനംമാറ്റം ഉണ്ടാകാന്‍ കാരണമെന്തെന്ന്.

പക്ഷേ സുചി ലീക്‌സ് വിഷയത്തില്‍ സുചിത്രയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പേര് പ്രയോജനപ്പെടുത്തി ആരോ പോസ്റ്റ് ചെയ്തതാണ്.

ഈ വിഷയത്തില്‍ എന്നെയും ധനുഷിനെയും കൂട്ടിയിണക്കി ഒരുപാട് അപവാദങ്ങള്‍ പ്രചരിക്കുകയുണ്ടായി. മാത്രമല്ല, ഞാനും ധനുഷും കൂടി ചില സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന വീഡിയോ ദൃശ്യംപോലും ഉടനെ പ്രത്യക്ഷപ്പെടുമെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. ഒരു കാരണവശാലും ഇക്കൂട്ടര്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്നു വച്ചാല്‍ എന്താണ് ചെയ്ക.

? സിനിമാരംഗത്ത് നടിമാര്‍ സുരക്ഷിതരല്ല, അവര്‍ക്ക് സംരക്ഷണം പരിമിതമാണെന്നു പറയുന്നല്ലോ.


ഠ തീര്‍ച്ചയായും. അതിന് ഒരുപാട് സംഭവങ്ങള്‍ ഉദാഹരണമായി പറയാം. ഷൂട്ടിംഗ് സ്‌പോട്ടില്‍ പോലീസിന്റെ സാന്നിധ്യം വേണമെന്നാണ് എന്റെ പക്ഷം. എങ്കില്‍ മാത്രമേ ഫ്യൂച്ചറില്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നത് ഒഴിവാക്കാന്‍ പറ്റൂ.

എന്തായാലും പോകുന്നിടത്തെല്ലാം നമ്മള്‍തന്നെ നമ്മുടെ സുരക്ഷ ഉറപ്പാക്കണം. ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ എന്റെ ഡ്രൈവര്‍ എന്നെ പിന്തുടരേണ്ട ഗതികേടിലാണ്.

ഷൂട്ടിംഗ് സ്‌പോട്ടില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ എന്റെ സംരക്ഷണം ഏതാണ്ട് ഉറപ്പാണ്. കാരണം അവിടെയുള്ള എല്ലാപേരും എനിക്ക് സുപരിചിതരാണ്.

? നിങ്ങളുടെ മുന്‍ഭര്‍ത്താവ് വിജയ് സംവിധാനത്തില്‍ നിങ്ങള്‍ വീണ്ടും അഭിനയിക്കുമോ.


ഠ തീര്‍ച്ചയായും. എന്റെ തൊഴില്‍തന്നെ അഭിനയമാണല്ലോ?

- സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW