Saturday, November 25, 2017 Last Updated 38 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.45 PM

സൗദിയില്‍ പ്രതിരോധ മന്ത്രാലയത്തിന്​ നേരെ ചാവേര്‍ സ്ഫോടന ശ്രമം; രണ്ട് ഭീകരര്‍ പിടിയില്‍

uploads/news/2017/09/145666/gulf130917d.jpg

റിയാദ്​: റിയാദിലെ പ്രതിരോധ മന്ത്രാലയത്തി​​െൻറ രണ്ട് ഓഫീസുകള്‍ക്ക് നേരെ ചാവേറാക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കിയതായി സൗദിആഭ്യന്തരമന്ത്രാലയ​ത്തെ ഉദ്ധരിച്ച്​ ‘അൽ അറബിയ’ പത്രം റിപ്പോർട്ട്​​ ചെയ്​തു. അഹമദ് യാസര്‍ അല്‍ ഖല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമനികളെയാണ് അറസ്​റ്റ്​ ചെയ്തത്.

പ്രതിരോധ മന്ത്രാലയത്തിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തു​േമ്പാഴേക്കും ഇവരെ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തെന്ന് കരുതുന്ന രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്​. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.അരയില്‍ കെട്ടാനുള്ള ചാവേര്‍ സ്ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും.

സ്വന്തം നിലക്കാണ്​ ഇവർ ഇത്​​ നിർമിച്ചതെന്നും കണ്ടെത്തി. പിടിയിലായവരുടെ പേരുവിവരങ്ങളില്‍ വ്യത്യാസമുള്ളതായി സുരക്ഷാ സേനയുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.

റിയാദിലെ അല്‍ റിമാലിനടുത്തുള്ള വീട്ടില്‍ വെച്ചാണിവ ഉണ്ടാക്കിയതെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇവരുടെ പക്കൽ നിന്നു ബോംബ് ഘടിപ്പിച്ച ബെൽറ്റുകൾ, ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

Ads by Google
Wednesday 13 Sep 2017 03.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW