Friday, June 08, 2018 Last Updated 51 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.16 PM

ഇവന്‍ താന്‍ സൂപ്പര്‍സ്റ്റാര്‍

uploads/news/2017/09/145664/Weeklynetcafe130917.jpg

പഞ്ച് ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന സ്‌റ്റെലുകളും കൊണ്ട് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്ത ഒരേയൊരു തലൈവര്‍.

എല്ലാ സ്റ്റാറുകളുടെയും തലതൊട്ടപ്പനായി വാഴുന്ന ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. കറുത്തുമെലിഞ്ഞ ശരീരപ്രകൃതിയും നന്മയുള്ള മനസ്സും ഏതു ജോലിയും ചെയ്യുവാനുള്ള ആത്മവിശ്വാസവുമാണ് ഈ നടനെ സൂപ്പര്‍ താരമാക്കിയത്.

പ്രായം പ്രശ്‌നമല്ല


സിനിമകളില്‍ ആക്ഷന്‍ രംഗങ്ങളും പാട്ടുസീനുകളും ചെയ്യുമ്പോള്‍ തലൈവര്‍ക്ക് തന്റെ പ്രായം ഓര്‍മ്മവരും. എന്നാല്‍ അദ്ദേഹത്തിന്റെ ശാരീരികബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന അണിയറപ്രവര്‍ത്തകര്‍ അനായാസമുള്ള ഡാന്‍സ് സ്‌റ്റെപ്പുകള്‍ നല്‍കി സഹായിക്കും. പ്രണയസീനുകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് ആകെക്കൂടി ഒരു ചമ്മലുള്ളത്.

പ്രായക്കൂടുതല്‍ അഭിനയത്തിന് തടസ്സമല്ല എന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നതിന് പിന്നില്‍ അമിതാഭ് ബച്ചനാണ്. ഈ പ്രായത്തിലും പുതുതലമുറെയപ്പോലും അഭിനയത്തില്‍ തോല്പിക്കുന്ന ബിഗ്ബിയുടെ ചുറുചുറുക്കാണ് രജനികാന്തിനെ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

നായകനായതിന് പിന്നില്‍ കമല്‍ഹാസന്‍


ജനലക്ഷങ്ങള്‍ ആരാധിക്കുന്ന നടനായി താന്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ കമല്‍ഹാസനാണെന്ന് അദ്ദേഹം പറയുന്നു. കമല്‍ഹാസന്റെ താരമൂല്യം വര്‍ധിച്ചുനില്‍ക്കുന്ന സമയത്താണ് സ്‌റ്റൈല്‍മന്നന്റെ കടന്നുവരവ്. ആ സമയത്ത് ഇയാള്‍ വേണ്ടയെന്ന് കമല്‍ പറഞ്ഞാല്‍ രജനി ഔട്ടാകുമായിരുന്നു.

തുടക്കകാലങ്ങളില്‍ ഉപനായകന്‍, വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന തന്നെ ഫോണില്‍ വിളിച്ച് 'നല്ലൊരു ഭാവിയുള്ള താന്‍ ഇത്തരം ചെറിയ വേഷങ്ങള്‍ ചെയ്യരുതെന്നും നായകകഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തു. സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ സമയത്തും കമല്‍ നല്ല ഉപദേശങ്ങള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സ്‌റ്റൈല്‍മന്നന്റെ പ്രണയം


േകാളേജ് മാഗസിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നപ്പോഴാണ് ലതയെ സൂപ്പര്‍സ്റ്റാര്‍ ആദ്യമായി കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ആ പെണ്‍കുട്ടിയോട് അനുരാഗം തോന്നുകയും മനസ്സിലെ ഇഷ്ടം ലതയോട് തുറന്ന് പറയുകയും ചെയ്തു.

അധികം താമസിയാതെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ അവര്‍ വിവാഹിതരായി. സിനിമാരംഗത്ത് പല നടന്മാരും ഗോസിപ്പുകള്‍ക്ക് വിധേയരാകുമ്പോഴും ഭാര്യയെയും മക്കളെയും മാത്രം സ്‌നേഹിച്ച് കഴിയുകയാണ് ഈ സൂപ്പര്‍ താരം. ഒരുതരത്തിലുള്ള ഗോസിപ്പുകളും ഇക്കാലം വരെ ബാധിക്കാത്ത ഒരേയൊരു നടന്‍കൂടിയാണ് ഇദ്ദേഹം.

uploads/news/2017/09/145664/Weeklynetcafe130917a.jpg

മേക്കപ്പില്ലാത്ത താരം


സിനിമയില്ലാത്ത സമയങ്ങളില്‍ മേക്കപ്പില്ലാതെ പുറത്തിറങ്ങാനാണ് താരത്തിനിഷ്ടം. സൗന്ദര്യം സിനിമയില്‍ മാത്രം മതിയെന്നും യഥാര്‍ത്ഥജീവിതത്തില്‍ േമക്കപ്പിന് സ്ഥാനമില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അല്ലെങ്കില്‍ തന്നെ ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് തന്നെ കാണാനല്ലെന്നും മറിച്ച് തന്റെ സിനിമകള്‍ കാണാനാണെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എപ്പോഴും സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹത്തിന്റെ മനസ്സ് കൊതിക്കുന്നത്.

പ്രശസ്തി പലതും നഷ്ടമാക്കി


മാന്യമായ പെരുമാറ്റവും എളിമയും അഭിനയിച്ച സിനിമകളുമെല്ലാം രജനികാന്തി ന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ പ്രശസ്തി പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഒരു സാധാരണക്കാരനെപ്പോലെ റോഡിലിറങ്ങി നടക്കാനും ചായക്കടയില്‍ കയറി ചായകുടിക്കാനും നാട്ടുകാരോട് കുശലം ചോദിക്കാനുമൊക്കെ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതൊന്നും സാധിക്കാത്തതിന് പിന്നില്‍ പ്രശസ്തിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ശിവാജി റാവുവെന്ന ബസ് കണ്ടക്ടര്‍ തന്റെ ഉള്ളില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം പ്രശസ്തി മങ്ങിയാലും അത് തന്നെ ബാധിക്കില്ലെന്ന് ഈ മുടിചൂടാമന്നന്‍ നെഞ്ചില്‍ കൈവച്ച് പറയും.

ജോലി ചെയ്യുന്നതിന് പ്രതിഫലം


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നയാള്‍ ആരെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എന്നായിരിക്കും. എന്നാല്‍ ഈ മറുപടി മറ്റു താരങ്ങളുടെ പ്രതിഫലത്തെയപേക്ഷിച്ച് തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. ചെയ്യുന്ന തൊഴിലിന് അനുസരിച്ച് മാത്രം പ്രതിഫലം വാങ്ങുന്ന വ്യക്തിയാണ് താന്‍.

ഒരുപക്ഷെ സിനിമയിലേക്ക് വരാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ കള്ളക്കടത്തുകാരനാകുമോയെന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു.

അതിന് താരം നല്‍കിയ മറുപടി ' ഒരു കാലത്ത് കാശിന് ഒരുപാട് ആവശ്യമുണ്ടായിരുന്നെന്നും അതുകൊണ്ട് സിനിമ ഇല്ലായിരുന്നെങ്കില്‍ അടുത്ത ഓപ്ഷനായ കള്ളക്കടത്ത് സ്വീകരിക്കുമായിരുന്നുവെന്നുമാണ്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW