Tuesday, October 31, 2017 Last Updated 36 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.12 PM

അഗ്നികോണില്‍ അടുക്കളയാകാമോ?

uploads/news/2017/09/145662/Weeklyvasthu130917.jpg

പുതിയ വീടുകളുടെ സ്ഥാനം കാണുന്നതിനും പഴയ വീടുകളിലെ വാസ്തുപരിഹാരത്തിനും ചെല്ലുന്ന സമയങ്ങളില്‍ പലരും ചോദിക്കുന്ന ചോദ്യമാണ് വീടിന്റെ അഗ്നികോണിലെ അടുക്കള തെറ്റല്ലേ എന്ന്?

അഷ്ടദിക് സങ്കല്‍പ്പപ്രകാരം തെക്കുകിഴക്കേ ദിക്കിന്റെ അധിപന്‍ അഗ്നിദേവനാണ്. അതുകൊണ്ട് ആ കോണിനെ അഗ്നികോണ്‍ എന്നു വിളിക്കും. അഗ്നികോണില്‍ അടുക്കള നിര്‍മിച്ചാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റേറ്റ് അഗ്നികോണിലെ അടുക്കളയില്‍ നിന്നുള്ള തീപ്പൊരി ഉയര്‍ന്നുപൊങ്ങി ഓലമേഞ്ഞിരിക്കുന്ന വീടുകള്‍ക്ക് തീപടര്‍ന്ന് കഷ്ടനഷ്ടങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ വീടുകളില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ആയതിനാല്‍ അത്തരം പേടിവേണ്ട. എങ്കിലും അഗ്നികോണിലെ അടുക്കളയിലെ അടുപ്പ്, പാചകഗ്യാസ് അടുപ്പ് എന്നിവ ഉപയോഗശേഷം അണച്ച് സൂക്ഷിക്കണം.

പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോണില്‍ അഗ്നിപടരാന്‍ സാധ്യത കൂടിയമേഖലയാണ്. തമിഴരുടെ വാസ്തുശാസ്ത്രഗ്രന്ഥമായ 'മയമത' ത്തില്‍ പറയുന്നത് അടുക്കള അഗ്നികോണില്‍ തന്നെ വേണം എന്നതാണ്.

തീപിടുത്തം എന്ന വിപരീതചിന്ത കളഞ്ഞ് പാചകം ചെയ്യുന്നതിന് അഗ്നി നന്നായി ജ്വലിക്കാന്‍ അഗ്നികോണില്‍ അടുക്കള സ്ഥാപിക്കുന്നതു തന്നെയാണ് നല്ലത്. ഏത് കോണിലായാലും ശ്രദ്ധക്കുറവുകൊണ്ട് തീപിടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അഗ്നികോണിനെ പേടിക്കേണ്ട. ശ്രദ്ധിക്കുകയാണ് വേണ്ടത്.

പ്രസൂന്‍ സുഗതന്‍

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW