Wednesday, September 13, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.00 PM

ഡോക്​ടറെ കാണാൻ കാത്തുന്നിന്ന മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

uploads/news/2017/09/145657/gulf130917c.jpg

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്​റ്ററുടെ മകന്‍ അബ്​ദുല്‍ റഷീദ് (40) ഹൃദായാഘാതം മൂലം നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനൊരുങ്ങിയതാണ്​. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ മറവ്​ ചെയ്​തു. മാതാവ്: മറിയുമ്മ. ഭാര്യ: ഉമ്മു ഹബീബ. ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി എന്നിവര്‍ മക്കളാണ്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Wednesday 13 Sep 2017 03.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW