Saturday, November 25, 2017 Last Updated 36 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.32 PM

കേരളത്തനിമയിൽ ഡാലസില്‍ ‌കേരളാ അസോസിയേഷന്റെ ഓണാഘോഷം

uploads/news/2017/09/145634/usa130917h.jpg

ഡാളസ്‌ : കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളിസമൂഹത്തെ ഒരു കുടക്കീഴില്‍ ഒന്നിച്ചണിനിരത്തി സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സര്‍വ്വ ഐശ്വര്യത്തിന്റെയും ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 9 ശനിയാഴ്ച കൊപ്പേൽ സെന്റ്. അല്‍ഫോണ്‍സാ ഓഡിറ്റോറിയത്തിൽ
രണ്ടായിരത്തോളം ആളുകൾ കേരളത്തനിമയിൽ ഓണമാഘോഷിക്കുവാനും ഓണമുണ്ണാനും ഒന്നുചേർന്നപ്പോൾ കേരളാ അസോസിയേഷന്റെ നാൽപ്പത്തി രണ്ടാമത് ഓണാഘോഷപരിപാടികൾക്കാണ് മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്.

അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്‌ , രാമാ സുരേഷ്, സോണിയാ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിലവിളക്ക്‌ തെളിച്ച്‌ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ബാബു മാത്യു സ്വാഗതമാശംസിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിൻ മലയാളം പ്രൊഫസർ ഡോ. ദർശന മനയ്യത്തു ശശി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ഡോ. ദർശന ഓണ സന്ദേശം നൽകി. .

ഡാലസിലെ കലാപ്രതിഭകളും, പ്രമുഖ ഡാൻസ് സ്‌കൂളുകളുടെ നേതൃത്വത്തിൽ കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നൃത്തങ്ങളും വേദിയിൽ മികവോടെ അവതരിക്കപ്പെട്ടതു ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ഡോ. കോശി വൈദ്യന്റെ നേതൃത്വത്തിൽ അരങ്ങേറിയ പരമ്പരാഗത നാടോടികലാരൂപമായ വില്ലുപാട്ട് സദസ്യരുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു. വേദിയുടെ കവാടത്തിൽ ഒരുക്കിയ ഓണപ്പൂക്കളവും ഇത്തവണ താരമായി. ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവര്‍ ചേർന്നാണ് മനോഹരമായ ഓണപൂക്കളം ഒരുക്കിയത്.

uploads/news/2017/09/145634/usa130917h1.jpg

പ്രൗഢഗംഭീരമായ മാവേലി ഘോഷയാത്ര വേദിയിൽ അരങ്ങേറി. ആഡംബരപ്രൗഡിയോടെ എഴുന്നള്ളിയ മാവേലിമന്നനെ താലപ്പൊലിയേന്തിയ മങ്കമാര്‍ സ്റ്റേജിലേക്ക്‌ ആനയിച്ചു. ഘോഷയാത്രയെ അനുഗമിച്ചു നടന്ന പുലികളിയും, ചെണ്‌ടവാദ്യമേളവും, ആര്‍പ്പുവിളികളും പ്രവാസികളിൽ ഉത്സവപ്രതീതിയുണർത്തി അവിസ്മരണീയ ഓണക്കാഴ്ചയാണ് സമ്മാനിച്ചത്. വേദിയിൽ തുടർന്ന് നടന്ന തിരുവാതിര കളിയും ഏറെ ശ്രദ്ധേയമായി. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

മാവേലി ഘോഷയാത്രക്ക്‌ മാത്യു കോശി ചുക്കാൻ പിടിച്ചു. ചെണ്ടമേളത്തിനു സാബു അഗസ്റ്റിൻ ടീമിനെ അണിനിരത്തി. പുലികളിക്കു ചെറിയാൻ ചൂരനാടനും, താലപ്പൊലിക്കു ഷൈനി ഫിലിപ്പും, തിരുവാതിരക്കു ബെന്‍സി തോമസും നേതൃത്വം നല്‍കി. ജോര്‍ജ് ജോസഫ്‌ വിലങ്ങോലില്‍ ഫുഡ് കോ-ഓര്‍ഡിനേറ്ററായി നേതൃത്വം നല്‍കി. നൂറിൽപരം അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ ഓണസദ്യയുടെ വിഭങ്ങള്‍ തയ്യാറാക്കിയത്.

സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നടത്തി. ജോണി സെബാസ്റ്റ്യൻ (ആർട്സ് ക്ലബ് ഡയറക്ട്ർ), ദീപാ സണ്ണി എന്നിവർ എംസിമാരായിരുന്നു. ബിജു തോമസ് ,ലോസണ്‍ ട്രാവെല്‍സ് (ഗ്രാന്‍ഡ്‌ സ്പോണ്‍സര്‍), ഷിജു എബ്രഹാം (സ്പെക്ട്രം ഫൈനാഷ്യൽ) എന്നിവരായിരുന്നു സ്പോണ്‍സേഴ്സ്.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Wednesday 13 Sep 2017 12.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW