Friday, November 17, 2017 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.21 PM

വോഡഫോണ്‍ എം-പെസയുടെ ഫുള്‍ ടോക്ക് ടൈം ഓഫര്‍

Vodafone M-Pesa,  Full talktime, Every recharge

വോഡഫോണ്‍ എം-പെസ പ്രീ-പെയ്ഡ് വരിക്കാര്‍ക്കായി കിടിലം ഓഫര്‍ നല്‍കുന്നു. ഫുള്‍ ടോക്ക് ടൈം ഓഫറാണ് ഒരുക്കിയിരിക്കുന്നത്. വോഡഫോണ്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ മുതല്‍ 100 രൂപവരെയുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഈ സ്‌കീമിലൂടെ ഇനി ഫുള്‍ ടോക്ക് ടൈം നല്‍കും.

ഈ ഓഫര്‍ വോഡഫോണിന്റെ മൊബൈല്‍ വാലറ്റ് സേവനമായ എം-പെസയിലൂടെയാണ് ലഭിക്കുക. ഒരാള്‍ക്ക് തന്നെ ദിവസത്തിലും ആഴ്ചയിലും എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്ത് അധിക ടോക്ക് ടൈം സ്വന്തമാക്കാം. ഇതിനായി എം-പെസ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എം-പെസ ആപ്, വെബ്‌സൈറ്റ് എന്നിവയിലൂടെയും *400 എന്ന് യുഎസ്എസ്ഡി ഡയല്‍ ചെയ്തും ഫുള്‍ ടോക്ക് ടൈം ഓഫര്‍ നേടാം.

ഈ ഓഫറിലൂടെ റീചാര്‍ജ് തുകയുടെ 18-25 ശതമാനം വരെ അധിക ടോക്ക് ടൈം ലഭിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭമുണ്ടാക്കാം. മൂല്യമുള്ള ഓഫറുകളിലൂടെ വോഡഫോണ്‍ എന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നു. എം-പെസയിലൂടെ എവരി ടൈം, ഫുള്‍ ടോക്ക് ടൈം' ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വോഡഫോണ്‍ കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.

Ads by Google
Wednesday 13 Sep 2017 12.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW