Wednesday, September 13, 2017 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.47 AM

വന്‍ സ്രാവും കടല്‍ ജീവികളും തലയ്ക്ക് മുകളില്‍; കടലിനടിയിലിരുന്ന് ഒരു ഡിന്നര്‍ ആയാലോ?

uploads/news/2017/09/145616/dine.jpg

മത്സ്യങ്ങളുടെ ഇടയില്‍ അതും കടലിന് നടുക്ക് ഒരു ഡിന്നര്‍ പാര്‍ട്ടി കഴിക്കുന്നത് ചിന്തിച്ചിട്ടുണ്ടോ ? ചിന്തിച്ച് കാര്യമെന്തിന് ഇതൊക്കെ സ്വപ്‌നങ്ങളിലേ നടക്കൂ എന്ന് വിചാരിക്കേണ്ട കാര്യമില്ല. ഈ സ്വപ്‌നം ഇനി യാഥാര്‍ത്ഥ്യമാക്കാം. കോണ്‍റാഡ് മാല്‍ഡിവ്‌സിലെ രംഗാലി ഐലന്റ് ഹോട്ടലില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം. ഇവിടെ പുതിയതായി ആരംഭിച്ചതാണ് ഈ കടലിനടയിലെ റസ്റ്റോറന്റ്.

uploads/news/2017/09/145616/dine1.jpg

കടലോപരിതലത്തില്‍ നിന്നും 16 അടി ഉള്ളിലാണ് ഈ റസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. കൂടാതെ കണ്ണാടി കൊണ്ട് തീര്‍ത്ത ചുവരുകള്‍ക്കപ്പുറത്ത് നിങ്ങളെ ചുറ്റി പല തരത്തിലുള്ള മത്സ്യങ്ങളും ഉണ്ടാകും. ആളുകള്‍ക്ക് ജെട്ടിയില്‍ നിന്ന് ടണല്‍ പോലെയുള്ള പടിക്കെട്ടിലൂടെ ഇറങ്ങി ഈ കടലിനടിയിലെ റസ്‌റ്റോറന്റില്‍ എത്താം.

uploads/news/2017/09/145616/dine2.jpg

ഇവിടെ എത്തിയാല്‍ രുചികരമായ വിഭവങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ചെറിയ ബഡ്ജറ്റില്‍ തന്നെ നിങ്ങള്‍ക്ക് ആഹാരവും കഴിക്കാം. ഈ റസ്‌റ്റോറന്റ് ആദ്യമായി തുറന്നത് 2005ലായിരുന്നു. 14 പേര്‍ക്ക് ഇവിടെ ഒരേ സമയം ഡിന്നര്‍ കഴിക്കാന്‍ സാധിക്കും. ഈ നിര്‍മ്മിതി 20 വര്‍ത്തോളം നിലനില്‍ക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW