Monday, June 11, 2018 Last Updated 46 Min 30 Sec ago English Edition
Todays E paper
Ads by Google
സുരേഷ് നെല്ലിക്കോട്
Wednesday 13 Sep 2017 11.23 AM

ലോക ചലച്ചിത്ര മാമാങ്കത്തിന് കാഹളം മുഴങ്ങി; സിനിമാ പ്രേമികള്‍ കണ്ടിരിക്കേണ്ട, ടൊറന്റോ തിരഞ്ഞെടുത്ത 338 സിനിമകള്‍

uploads/news/2017/09/145613/tiff.jpg

338 ചിത്രങ്ങള്‍ 28 പ്രദര്‍ശനശാലകള്‍ക്കായി വിഭജിച്ചുകൊടുത്തിട്ടുണ്ടെങ്കിലും ആറാം ദിവസം വരെയുള്ള ടിഫ് കണക്കെടുപ്പുകള്‍ രേഖപ്പെടുത്തുന്നത് അഭൂതപൂര്‍‌വ്വമായ ജനത്തിരക്കാണ്‌. ആദ്യത്തെ നാലു ദിവസങ്ങള്‍ മേളയുടെ രാജകീയവീഥിയായ കിംഗ് സ്റ്റ്രീറ്റ് വാഹനരഹിതമാക്കിക്കൊണ്ടാണ്‌ ആഘോഷിക്കപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പ്രദര്‍ശനങ്ങള്‍ മേളയുടെ തിരിതെളിയുന്നതിനും ഒരാഴ്ച മുമ്പേ തന്നെ ആരഭിച്ചിരുന്നു. ഇതില്‍ത്തന്നെ മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍ അവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 'In Conversation With..' (മുഖാമുഖം) പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഴിയുന്നുണ്ട്. ടൊറോന്‍റോയില്‍ ഒട്ടേറെ വിദേശമാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രിക്കപ്പുറവും നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനങ്ങള്‍ ജോലിത്തിരക്കിനിടയിലും സൗകര്യപ്രദമായ വേദികളും ചിത്രങ്ങളും തെരഞ്ഞെടുക്കാന്‍ ഫലപ്രദമാകുന്നുണ്ട്. മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് അങ്ങേയറ്റം സൗകര്യപ്രദമാകുന്നരീതിയില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്.

uploads/news/2017/09/145613/tiff1.jpg

ആകര്‍ഷകമായ ഒട്ടേറെ പാക്കേജുകള്‍ നിലവിലുള്ളതിനാല്‍ കാണികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നുണ്ട്. മേളയില്‍ പ്രേക്ഷകശ്രദ്ധ ഇതിനകം നേടിയെടുത്ത ചിത്രങ്ങളാണ്‌ Death of Stalin, Victoria and Abdul, Journey's End, പ്രിയങ്ക ചോപ്ര നിര്‍മ്മിച്ച പാഹുന (Little Visitors), റീമ ദാസ് സം‌വിധാനം ചെയ്ത Village Rockstars, Novitiate, Ravens, The Fish Out of Water, Florida Project, Mary Shelley, ഹന്‍സല്‍ മേത്ത സം‌വിധാനം ചെയ്ത Omerta എന്നിവ.

uploads/news/2017/09/145613/tiff2.jpg

സ്റ്റാലിന്‍റെ മരണം (Death of Stalin)

ഇംഗ്ലീഷ് സം‌വിധായകനായ അര്‍മാന്‍ഡോ യനുച്ചി (Armando Iannucci) യുടെ ഏറ്റവും പുതിയ ചിത്രമാണ്‌ 'സ്റ്റാലിന്‍റെ മരണം'. സ്റ്റാലിന്‍റെ മരണവും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ്‌ ചിത്രത്തിന്‍റെ കഥാതന്തു. ഇതിലെ ഓരോ സംഭാഷണവും രംഗങ്ങളും പ്രേക്ഷകര്‍ അങ്ങേയറ്റം ആസ്വദിച്ചു എന്നുള്ള ത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. നിലവിലിരുന്ന ഏകാധിപത്യഭരണസ്വഭാവങ്ങളും ഒരു മരണം സൃഷ്ടിക്കുന്ന ചലനങ്ങളും ആക്ഷേപഹാസ്യത്തിലൂടെ മികച്ച സാങ്കേതികത്തികവില്‍ യനൂച്ചി അവതരിപ്പിക്കുന്നു. ചരിത്രവും പ്രസിദ്ധീകൃതമായ ഒരു ഗ്രാഫിക് നോവലുമാണ്‌ ഈ ചിത്രനിര്‍മ്മിതിക്ക് ആധാരം. മലെന്‍‌കോവ്, ക്രൂഷ് ചേവ്, ആന്ദ്രെയേവ്, സ്വെറ്റ്ലാന, മൊളോട്ടോവ്, ബുള്‍ഗാനിന്‍, വസീലി, സുക്കോവ്, ബേരിയ തുടങ്ങി അക്കാലത്തുണ്ടായിരുന്ന പ്രധാനനേതാക്കളൊക്കെ ഈ ചിത്രത്തിലുണ്ട്. പോളിറ്റ് ബ്യൂറോ ചര്‍ച്ചകളുടെ സ്വഭാവങ്ങള്‍ മാറിമറിയുന്നതും സ്റ്റാലിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ അതീവവിശ്വസ്തനായിരുന്ന ബേരിയ വധിക്കപ്പെടുന്നതുമെല്ലാം സരസമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനവേദിയഅയിരുന്നു, ടൊറോന്‍റോ. കഴിവുകെട്ട ഭരണാധിപന്‍മാരേയും, അച്ചടക്കം എന്ന പേരില്‍ അടിമത്തം നടപ്പാക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളേയും ഈ ചിത്രം ക്രൂരമായി പരിഹസിക്കുന്നു.

വിക്ടോറിയയും അബ്ദുളും (Victoria and Abdul)

1980 മുതല്‍ സ്റ്റീവന്‍ ഫ്രിയേഴ്സ് ചലച്ചിത്രസം‌വിധാനരംഗത്തുണ്ട്. ഇന്ത്യന്‍ താരമായ അലി ഫസലും ജൂഡി ഡെഞ്ചും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു, ഈ ചിത്രത്തില്‍. ശ്രാബണി ബസു ഇതേപേരില്‍ എഴുതിയിരുന്ന പുസ്തകത്തെ ആധാരമാക്കി ലീ ഹാള്‍ ആണു ഇതിനു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുതിര്‍ന്ന നടിയായ ജൂഡി ഡെഞ്ച് വിക്ടോറിയ രാജ്ഞിയായി വേഷമിടുന്നു. ഇന്ത്യയില്‍ നിന്ന് രാജ്ഞിക്ക് ഒരു സമ്മാനവുമായി അയയ്ക്കപ്പെട്ട അബ്ദുള്‍ കരീം രാജ്ഞിയുടെ വിശ്വസ്തഭൃത്യനും അദ്ധ്യാപകനുമൊക്കെയായി മാറുന്നതും അതിലൂടെ നൂറ്റാണ്ടുകളുടെ ഉറപ്പുള്ള ഔദ്യോഗികചടങ്ങുകള്‍ മാറിമറിയുന്നതുമായുള്ള ഒരു ഹാസ്യചിത്രമാണ്‌ വിക്ടോറിയയും അബ്ദുളും. രാജ്ഞിയുടെ മകന്‍ ആല്‍ബെര്‍ട്ട് ആയി അഭിനയിക്കുന്ന എഡി ഇസാര്‍ഡും, ജൂഡി ഡെഞ്ച്, അദീല്‍ അക്തര്‍ എന്നിവരും മേളയുടെ ആകര്‍ഷണമായ റെഡ് കാര്‍പ്പെറ്റില്‍ സന്നിഹിതരായിരുന്നു.

uploads/news/2017/09/145613/tiff-4.jpg

അഞ്ചു ദിവസം ബാക്കി നില്‍ക്കെ, ഒട്ടേറെ പ്രതിഭകളേയും അവരുടെ ചലച്ചിത്രങ്ങളേയും പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊണ്ട് ടിഫ് മുന്നേറുകയാണ്‌.

ഇക്കുറി ചിത്രങ്ങളുമായി വന്ന സം‌വിധായകരില്‍ മൂന്നിലൊന്ന് സ്ത്രീകളാണെന്നതും നാല്പത്തിരണ്ടാമത് ടൊറോന്‍റോ മേളയുടെ പ്രത്യേകതയാണ്‌.

uploads/news/2017/09/145613/tiff3.jpg

Ads by Google
സുരേഷ് നെല്ലിക്കോട്
Wednesday 13 Sep 2017 11.23 AM
Ads by Google
Loading...
TRENDING NOW