Wednesday, November 15, 2017 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 10.39 AM

പേടിച്ച് പിന്മാറാനില്ല, രാമ​​ലീല തീയറ്ററുകളിലേക്ക്; ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ്

uploads/news/2017/09/145601/dileep.jpg

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത്് വളരെ പ്രതീക്ഷയോടെ തങ്ങളുടെ സ്വപ്നവും പണവും സമയവുമായി സിനിമയിലേയ്‌ക്കെത്തിയ ഒരു കൂട്ടം ആളുകളാണ്. റിലീസിനൊരുങ്ങിയിരുന്ന രാമലീല, ഷൂട്ടിങ് ആരംഭിച്ച ഡിങ്കന്‍ ത്രിഡി, കമ്മാരസംഭവം എന്നിവയായിരുന്നു ചിത്രങ്ങള്‍. എല്ലാ വര്‍ക്കുകളും തീര്‍ന്ന് റിലീസിന് തയ്യാറെടുത്തിരുന്ന രാമലീല ദിലീപിനും ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു.

13 കോടി രൂപ മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം, സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരും റിലീസ് താമസിച്ചതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. കേസില്‍ ദിലീപിന് ജാമ്യം കിട്ടുമെന്നും അപ്പോള്‍ റിലീസ് ചെയ്യാമെന്നുമായിരുന്നു ആദ്യ തീരുമാനങ്ങള്‍. അതിനാല്‍ പല തവണ ഡേറ്റ് മാറ്റി വെയ്‌ക്കേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ സെപ്റ്റംബര്‍ 28 ന് റിലീസ് തീരുമാനിച്ചതായാണ് സൂചന.

കേസില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ദിലീപിനനുകൂലമായ അനുതാപ തരംഗങ്ങള്‍ സിനിമയ്ക്കകത്തും പുറത്തും ശക്തമാകുന്നുണ്ട്. അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുണ്ട്. ദിലീപ് ആരാധകരുടെ കൂട്ടമായ ദിലീപ് ഓണ്‍ലൈനാണ് റിലീസ് തീയതി പുറത്തു വിട്ടത്. ഇതിനെ സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാകും രാമലീലയെന്നാണ് സൂചനകള്‍.

Ads by Google
Ads by Google
TRENDING NOW