Thursday, February 22, 2018 Last Updated 53 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 10.25 AM

25 വര്‍ഷം മുന്‍പുള്ള ഷാരുഖാന്റെ ഫോട്ടോ; ഇതിന് പിന്നിലെ കഷ്ടപ്പാട് നിങ്ങള്‍ക്കറിയുമോ​യെന്ന് ഗൗരി ​

uploads/news/2017/09/145595/gauri.jpg

സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവ് അല്ലെങ്കിലും ഇടയ്ക്കിടെ രസകരമായ കുടുംബ വിശേഷങ്ങളുമായി എത്തി ആരാധകരെ സന്തോഷിപ്പിക്കുന്ന വ്യക്തിയാണ് ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. ഷാരുഖാന്റെ കുസൃതി മുതല്‍ കുഞ്ഞ് അബ്രാമിന്റെ സുന്ദര നിമിഷങ്ങള്‍ വരെ ഇതില്‍പെടും. ഗൗരിയുടെ മനോഹരമായ പോസ്റ്റുകള്‍ക്ക് ഏറെ ആരാധക പിന്തുണയുമുണ്ട്.

ഇപ്പോള്‍ ഇന്‍സ്്റ്റഗ്രാമില്‍ തരംഗവും ഗൗരിയുടെ ഒരു ഫോട്ടോയാണ്. 25 വര്‍ഷം മുന്‍പ് ഷാരുഖും ഗൗരിയുമൊന്നിച്ചുള്ള ചിത്രം. ചെറുപ്പകാലത്തെ ഇരുവരുടെയും ഫോട്ടോ വളരെ സുന്ദരമാണ്. പട്ടികുട്ടിയെ തോളില്‍വെച്ചിരിക്കുന്ന ഷാരുഖും സുന്ദരിയായ ഗൗരിയും.

uploads/news/2017/09/145595/gauri-1.jpg

ഫോട്ടോ സൂപ്പര്‍ ആണെങ്കിലും ഇതിന് പിന്നില്‍ തന്റെ വലിയ അധ്വാനമുണ്ടെന്ന് ഗൗരി. എളുപ്പമല്ല പഴയ ഫോട്ടോ വീണ്ടെടുക്കാന്‍. ക്രോപ്പും, ഫില്‍റ്ററും, ബ്യൂട്ടി പ്ലസ് ടൂളും, റീ ടച്ചും ചെയ്താണ് ഞാനീ ഫോട്ടോ ഈ നിലയിലെത്തിച്ചതെന്നാണ് ഗൗരിയുടെ വാദം.

Struggling to Refresh this ancient photo ...Cropped #beauty plus #filters #retouch

A post shared by Gauri Khan (@gaurikhan) on

Ads by Google
Ads by Google
TRENDING NOW