Saturday, May 26, 2018 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.39 AM

നിങ്ങളെ ഇല്ലാതാക്കുമെന്ന് വിശാല്‍ പറഞ്ഞത് നടപ്പാക്കി തുടങ്ങി; തമിഴ്‌റോക്കേഴ്‌സ് അഡ്മിന്‍ പിടിയില്‍

uploads/news/2017/09/145584/tamil.jpg

ചെന്നൈ: മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമകള്‍ക്ക് ഭീഷണിയായി മാറിയ തമിഴ് റോക്കേഴ്‌സ് അഡ്മിനെ പോലീസ് പിടികൂടി. റിലീസ് ചെയ്യുന്ന ദിവസം തന്നെ പല സിനിമകളും ഓണ്‍ലൈനിലൂടെ പുറത്തു വിട്ട് സിനിമാ വ്യവസായത്തിന് തന്നെ വെല്ലുവിളിയായി മാറിയ തമിഴ് റോക്കോഴ്‌സിനെതിരെ പല നടപടികളുമായി സിനിമാ ലോകം എത്തിയെങ്കിലും പുതിയ സൈറ്റുകളിലൂടെ ചിത്രങ്ങള്‍ വീണ്ടും പുറത്തു വിട്ടുകൊണ്ടിരുന്നു. വിദഗ്ദ അന്വേഷണത്തിനൊടുവില്‍ ഇപ്പോള്‍ തലവന്‍ പിടിയിലായി.

തിരുപ്പൂര്‍ സ്വദേശി ഗൗരി ശങ്കറിനെയാണ് ചെന്നൈയില്‍ നിന്ന് പിടികൂടിയത്. തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ എന്ന പേരില്‍ വിവിധ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ അപ് ലോഡ് ചെയ്തിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഗൗരി തമിഴ്ഗണ്‍.കോമിന്റെ മുഖ്യ അഡ്മിനും തമിഴ്‌റോക്കേഴ്‌സ്. കോമിന്റെ മൂന്നാം തല അഡ്മിനുമാണ്.

നടന്‍ വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. സിനിമയുടെ വ്യാജ പതിപ്പിറക്കി വ്യവസായത്തെ തുരങ്കം വെയ്ക്കുന്നവര്‍ക്കെതിരെ വിശാലിന്റെ നേതൃത്വത്തില്‍ തമിഴ് താരങ്ങള്‍ ശക്തമായി രംഗത്തുണ്ട്. ഗൗരി ശങ്കറിന്റെ അറസ്റ്റിന് പിന്നാലെ വിശാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമകള്‍ ഫോണില്‍ പകര്‍ത്തുന്നവരെ പിടികൂടാന്‍ വിശാലിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സംഘങ്ങള്‍ തീയറ്ററുകളില്‍ പരിശോധന നടത്തിയിരുന്നു. നടികര്‍ സംഘത്തിന്റെ നേതാവ് കൂടിയായ വിശാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ആദ്യം താക്കീത് നല്‍കിയതും തമിഴ്‌റോക്കേഴ്‌സിനായിരുന്നു.

Ads by Google
Wednesday 13 Sep 2017 08.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW