Wednesday, September 13, 2017 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.14 AM

ജയിലിലെ സി.എഫ്. ലാമ്പ് ഊരി പൊട്ടിച്ചു തിന്നു ; ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

uploads/news/2017/09/145575/bandichor.jpg

തിരുവനന്തപുരം: െഹെടെക് മോഷ്ടാവ് ബണ്ടി ചോര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലിലെ സി.എഫ്. ലാമ്പ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു സംഭവം.

ഭക്ഷണശേഷം വരാന്തയിലൂടെ പാത്രവുമായി നടന്ന ബണ്ടി ചോര്‍ പെട്ടെന്ന് സെല്ലിലെ ബള്‍ബ് ഊരിയെടുത്ത് തറയിലെറിഞ്ഞു പൊട്ടിച്ചു. ശബ്ദം കേട്ട് പാറാവുകാര്‍ എത്തിയപ്പോഴേക്കും ഏതാനും കഷണങ്ങള്‍ വായിലാക്കിയിരുന്നു. ഉടന്‍തന്നെ ജയില്‍ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ബള്‍ബിന്റെ കുറച്ച് കഷണങ്ങള്‍ ആമാശയത്തിലെത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

2013 ജനുവരി 21-ന് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ പിടിയിലായത്. പത്തു വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. വിചാരണക്കാലത്ത് മാനസിക വിഭ്രാന്തി കാട്ടിയതിനെത്തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയിരുന്നു. മാനസിക രോഗമില്ലെന്നു കണ്ടെത്തി തിരികെ ജയിലിലേക്ക് അയക്കുകയായിരുന്നു.

ഡല്‍ഹി, ചെെന്നെ, ബംഗളുരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇയാള്‍ നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളോടായിരുന്നു പ്രിയം.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW