Friday, November 24, 2017 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.10 AM

നരോദപാട്യ കൂട്ടക്കൊലക്കേസ്‌ : അമിത്‌ ഷാ ഹാജരാകണമെന്ന്‌ വിചാരണക്കോടതി

uploads/news/2017/09/145535/d3.jpg

ന്യൂഡല്‍ഹി : ഗുജറാത്ത്‌ കലാപത്തിനിടെ നടന്ന നരോദപാട്യ കൂട്ടക്കൊലക്കേസില്‍ സാക്ഷിവിസ്‌താരത്തിന്‌ ഹാജരാവാന്‍ ബി.ജെ.പി. ദേശീയഅധ്യക്ഷനും സംസ്‌ഥാന മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത്‌ഷായോട്‌ വിചാരണക്കോടതി ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതിയും മുന്‍മന്ത്രിയുമായ മായാകൊട്‌നാനിയുടെ അപേക്ഷയെത്തുടര്‍ന്നാണ്‌ അടുത്ത തിങ്കളാഴ്‌ച നേരിട്ടു ഹാജരാകണമെന്ന്‌ അദ്ദേഹത്തോട്‌ അഹമ്മദാബാദിലെ പ്രത്യേക വിചാരണക്കോടതി ജഡ്‌ജി പി.ബി. ദേശായി നിര്‍ദേശിച്ചിരിക്കുന്നത്‌. കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സംഭവസ്‌ഥലത്തില്ലായിരുന്നുവെന്നും അതിന്‌ അമിത്‌ഷാ അടക്കം 14 പേര്‍ സാക്ഷിയാണെന്നുമാണ്‌ കൊട്‌നാനിയുടെ വാദം.
തന്റെ വാദത്തിനു സാക്ഷിപറയാന്‍ ഇവരെ വിളിപ്പിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തടുര്‍ന്നാണ്‌ വിളിപ്പിച്ചത്‌. കൊട്‌നാനിയുടെ ഭര്‍ത്താവും ബി.ജെ.പി. നേതാക്കളുമാണു മറ്റു സാക്ഷികള്‍. ഇവര്‍ നേരത്തേ മുഖ്യപ്രതിക്ക്‌ അനുകൂലമായി മൊഴിനല്‍കിയിരുന്നു. ഈ ആവശ്യത്തെത്തുടര്‍ന്ന്‌ ഇന്നലെ അമിത്‌ഷായെ കൊണ്ടുവരാന്‍ അവര്‍ക്ക്‌ കോടതി നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍, അദ്ദേഹം വരാതിരുന്നതോടെയാണ്‌ ്‌ സമന്‍സ്‌ അയച്ചത്‌. അതേസമയം, തിങ്കളാഴ്‌ച ഹാജരായില്ലെങ്കില്‍ വീണ്ടും അദ്ദേഹത്തെ വിളിച്ചുവരുത്തില്ലെന്ന്‌ ജഡ്‌ജി വ്യക്‌തമാക്കി.
ഇന്നലെ കേസ്‌ പരിഗണനയ്‌ക്കെടുത്തപ്പോള്‍ കൊട്‌നാനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത്‌ പാട്ടീല്‍, അമിത്‌ഷായുടെ ഗുജറാത്തിലെയും ഡല്‍ഹിയിലെയും വിലാസങ്ങള്‍ കോടതിക്കു കൈമാറി.
നരോദ പാട്യ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്‌ 2012 ഓഗസ്‌റ്റിലാണ്‌ 60 കാരിയായ കൊഡ്‌നാനിക്കെതിരേ കുറ്റം ചുമത്തിയത്‌.

Ads by Google
Wednesday 13 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW