Monday, November 06, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.10 AM

ഇ.പി.എസും ഒ.പി.എസും ചേര്‍ന്ന്‌ ശശികലയെ പുറത്താക്കി

uploads/news/2017/09/145534/d2.jpg

ചെന്നൈ: വി.കെ. ശശികല പക്ഷത്തെ വെട്ടിനിരത്തി അണ്ണാ ഡി.എം.കെയുടെ നിയന്ത്രണം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി(ഇ.പി.എസ്‌.), ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം(ഒ.പി.എസ്‌) എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ പിടിച്ചെടുത്തു. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നു ശശികലയെ പുറത്താക്കി.
ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്‌ക്കു പകരക്കാരിയില്ലെന്നു പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. അതേ സമയം, പളനിസ്വാമി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നു ശശികലയുടെ അനന്തരവന്‍ ടി.ടി.കെ. ദിനകരന്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ പുറത്താക്കുമെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.
ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ദിനകരനെയും അദ്ദേഹം നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളേയും പുറത്താക്കി.
ജയലളിതയെ സ്‌ഥിരം ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തും. ഈ സ്‌ഥാനത്തേക്ക്‌ "അമ്മയ്‌ക്ക്‌" പകരക്കാരില്ലാത്തതിനാലാണിത്‌. ജയലളിത നിയമിച്ച ഭാരവാഹികളും പാര്‍ട്ടിയില്‍ നിലനില്‍ക്കും. എടപ്പാടി കെ. പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും ചേര്‍ന്ന സമിതിയാകും ഇനി പാര്‍ട്ടിയെ നയിക്കുക. പനീര്‍ശെല്‍വത്തെ ചീഫ്‌ കോഓഡിനേറ്ററായും പളനിസാമിയെ അസിസ്‌റ്റന്റ്‌ കോ ഓഡിനേറ്ററായും കൗണ്‍സില്‍ തെരഞ്ഞെടുത്തു.
അതേസമയം, ശശികലയെ പുറത്താക്കിയ തീരുമാനമുള്‍പ്പെടെ കൗണ്‍സില്‍ അംഗീകരിച്ച എല്ലാ തീരുമാനങ്ങളിലും മദ്രാസ്‌ ഹൈക്കോടതിയാവും അന്തിമ വിധി പറയുക. ജനറല്‍ കൗണ്‍സിലിനെതിരേ ശശികല വിഭാഗം കോടതിയെ സമീപിച്ചിരുന്നു.
24നു ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നു ദിനകരന്‍ വ്യക്‌തമാക്കി.
ജനറല്‍ സെക്രട്ടറിക്കാണ്‌ കൗണ്‍സില്‍ വിളിക്കാന്‍ അവകാശമുള്ളതെന്നു ദിനകരന്‍ പറഞ്ഞു. അതിനാല്‍ ശശികല വിളിച്ചുചേര്‍ക്കാത്ത ജനറല്‍ കൗണ്‍സില്‍ നിയമവിരുദ്ധമാണെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. തനിക്കൊപ്പം ഇപ്പോഴും 21 എം.എല്‍.എമാരുണ്ടെന്നു ദിനകരന്‍ അവകാശപ്പെട്ടു. എത്രയും വേഗം പളനിസ്വാമി സര്‍ക്കാര്‍ രാജിവയ്‌ക്കണം.
തന്റെ കൂടെയുള്ള എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത്‌ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനു കൈമാറിയിട്ടുണ്ട്‌. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടിയെടുക്കുന്നില്ലെന്നും ദിനകരന്‍ ആരോപിച്ചു ജനങ്ങള്‍ കൂടെയുണ്ടെന്ന്‌ വിശ്വാസമുണ്ടെങ്കില്‍ ഇടക്കാലതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇ.പി.എസ്‌- ഒ.പി.എസ്‌. വിഭാഗം തയാറാകണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിക്കു രണ്ടില ചിഹ്‌നം നഷ്‌ടമാകാന്‍ കാരണം പനീര്‍ശെല്‍വമാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

Ads by Google
Wednesday 13 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW