Thursday, November 23, 2017 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.03 AM

ഇര്‍മയുടെ നാശക്കണക്കെടുത്ത്‌ അമേരിക്ക

uploads/news/2017/09/145518/in3.jpg

മിയാമി: ഇര്‍മ ചുഴലിക്കാറ്റ്‌ തകര്‍ത്തെറിഞ്ഞ ഫ്‌ളോറിഡയിലെ നാശക്കണക്കെടുപ്പിനിടയില്‍ സഹായങ്ങള്‍ പ്രവഹിക്കുന്നു. പ്രഹരശേഷി കുറയുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ടെങ്കിലും കാറ്റഗറി നാലായി ആഞ്ഞടിച്ച ഇര്‍മ നാശം വിതച്ച ഫ്‌ളോറിഡ ദ്വീപുകളുടെ(ഫ്‌ളോഡി കീസ്‌) സ്‌ഥിതി ചോദ്യചിഹ്നമാണ്‌.
ആറുമരണമാണ്‌ ഇര്‍മയെത്തുടര്‍ന്ന്‌ ഇതുവരെ ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ജോര്‍ജിയയില്‍ മൂന്നും സൗത്ത്‌ കരോലിനയില്‍ ഒരു മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1,80,000 പേര്‍ അഭയാര്‍ഥികേന്ദ്രങ്ങളിലാണ്‌.
ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിപ്പെടാനാവാത്തതിനാലും ആശയവിനിമയതകരാറിനാലും ഇര്‍മയുടെ ആഘാതത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ ഊഹക്കണക്കേ നിലവിലുള്ളു.
അമേരിക്കയിലെ മൂന്നാമത്തെ വലിയ സംസ്‌ഥാനമായ ഫ്‌ളോറിഡയിലെ ജനസംഖ്യയുടെ മൂന്നില്‍രണ്ടുവരുന്ന 1.3 കോടി ജനങ്ങള്‍ക്ക്‌ വൈദ്യുതി ഇല്ല. ഫ്‌ളോറിഡയിലെ സര്‍വമൂലകളിലും ഇര്‍മയുടെ ആഘാതം അറിഞ്ഞിട്ടുണ്ട്‌. ഇര്‍മ സര്‍വനാശം സൃഷ്‌ടിച്ചെന്ന്‌ ആകാശനിരീക്ഷണത്തിനുശേഷം ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക്‌ സ്‌കോട്ട്‌ പറഞ്ഞു.
ജോര്‍ജിയയിലേക്കു കടക്കുംമുമ്പ്‌ ഇര്‍മ ഫ്‌ളോറിഡയിലെ ഏറ്റവും വലിയ നഗരമായ ജാക്‌സണ്‍വില്ലയില്‍ റെക്കോഡ്‌ വെള്ളപ്പൊക്കമാണു സൃഷ്‌ടിച്ചത്‌. ജോര്‍ജിയയിലും സൗത്ത്‌ കരോളിനയിലും വെള്ളപ്പൊക്കവും വൈദ്യുതി തടസവും ഇര്‍മ സൃഷ്‌ടിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 13 Sep 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW