Wednesday, September 13, 2017 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.02 AM

ബ്രെക്‌സിറ്റ്‌ ബില്‍: ലേബര്‍ എം.പിമാര്‍ കൂറുമാറി, തെരേസാ മേയ്‌ക്കു നേട്ടം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറുന്നതു സംബന്ധിച്ചുള്ള നിര്‍ണായക ബില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗീകരിച്ചു. ഇതോടെ 12,000 യൂറോപ്യന്‍ നിയമങ്ങള്‍ക്കുള്ള സാധുത ബ്രിട്ടനിലിലുണ്ടാകില്ല.
ലേബര്‍ പാര്‍ട്ടി നേതാവ്‌ ജെറമി കോര്‍ബിനു കനത്ത തിരിച്ചടി നല്‍കിയാണു പ്രധാനമന്ത്രി തെരേസാ മേയ്‌ ബില്‍ പാസാക്കിയെടുത്തത്‌. ബില്ലിന്‌ അനുകൂലമായി 326 വോട്ടുകള്‍ ലഭിച്ചു. 290 പേര്‍ എതിര്‍ത്തു. ഏഴ്‌ ലേബര്‍ പാര്‍ട്ടി എം.പിമാരാണു ബില്ലിന്‌ അനുകൂലമായി വോട്ടുചെയ്‌തത്‌. ബില്ലില്‍ കാര്യമായ ഭേദഗതി വേണമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം.
യൂറോപ്യന്‍ യൂണിയന്‍(ഇ.യു) വിടാനുള്ള ഹിതപരിശോധാന ഫലം പാര്‍ലമെന്റ്‌ അംഗീകരിക്കുകയാണു ബ്രെക്‌സിറ്റിലെ അടുത്ത ഘട്ടം.

Ads by Google
Advertisement
Wednesday 13 Sep 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW