Tuesday, November 21, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.48 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(13)

uploads/news/2017/09/145491/nithyam.jpg

അശ്വതി : സ്‌ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാന്‍ ഇടയുണ്ട്‌. കൃഷി ലാഭകരമാകും.
ഭരണി: ദൂരയാത്രകള്‍ ഗുണകരമാകും. അപവാദങ്ങളെ തരണം ചെയ്യും.
കാര്‍ത്തിക: ഗുരുസ്‌ഥാനീയരെ സഹായിക്കേണ്ടി വരും. ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും.
രോഹിണി : നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന ഒരു ഗുരുസംഗമം ഉണ്ടാകും. ബന്ധുബലം വര്‍ധിക്കും.
മകയിരം: യാത്രകള്‍ തടസ്സപ്പെടും. അവ്യക്‌തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു.
തിരുവാതിര: നിങ്ങളുടെ ആരൂഢത്തില്‍ അപൂര്‍വ്വ സൗഭാഗ്യ സാന്നിധ്യം കാണുന്നു. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.
പുണര്‍തം: കര്‍മരംഗത്ത്‌ അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സൗഹൃദങ്ങള്‍ ഗുണം ചെയ്യും.
പൂയം: അന്യദേശത്തുള്ളവര്‍ക്ക്‌ നല്ല സമയമല്ല. തൊഴില്‍രംഗത്ത്‌ തിരക്കനുഭവപ്പെടും.
ആയില്യം: കേസുകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂലസമയമാണ്‌.
മകം: കുടുംബ ജീവിതം തൃപ്‌തികരമായിരിക്കും. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും.
പൂരം: അസുഖങ്ങള്‍ മാറും. സ്വജനങ്ങളുടെ ആനുകൂല്യം ഉണ്ടാകും.
ഉത്രം: ആരോഗ്യം അല്‍പ്പം മോശമാകും. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വരും.
അത്തം: പഠനരംഗത്തെ വിഷമങ്ങള്‍ മാറും. ദൂരയാത്രകള്‍ ഗുണകരമാകും.
ചിത്തിര: അകന്നുനിന്നവരുമായി രമ്യതയിലാകും. സൗഹൃദങ്ങള്‍ വളരെ ശ്രദ്ധിക്കുക.
ചോതി: സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. മംഗളകാര്യങ്ങള്‍ ചെയ്യും.
വിശാഖം: തൊഴില്‍രംഗത്ത്‌ തിരക്കനുഭവപ്പെടും. ബന്ധുമിത്രാദികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവും.
അനിഴം: വാഹന റിപ്പയര്‍ വേണ്ടിവരും. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌.
തൃക്കേട്ട: അലസതാ മനോഭാവം മാറും. അന്യദേശവാസയോഗം കാണുന്നു.
മൂലം: എല്ലാ കാര്യത്തിലും നിയന്ത്രണം വേണം. ഉദ്ദിഷ്‌ടകാര്യ വിജയം ഉണ്ടാകും.
പൂരാടം: തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ സൂക്ഷിക്കും. മുന്‍കോപം ഉപേക്ഷിക്കണം.
ഉത്രാടം: യാത്രകള്‍ മന:സന്തോഷം ഉണ്ടാകും. കുടുംബ അസ്വാരസ്യങ്ങള്‍ മാറും.
തിരുവോണം: സാഹസിക കാര്യങ്ങള്‍ ചെയ്യും. വാക്കുപാലിക്കാന്‍ സാധിക്കും.
അവിട്ടം: ധനാഗമം കുറയും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌.
ചതയം: ഔഷധ സേവകൊണ്ടു ഗുണം ഉണ്ടാകും. വാഹനയാത്രകളില്‍ വളരെ ശ്രദ്ധിക്കണം.
പൂരുരുട്ടാതി: മംഗളകാര്യങ്ങള്‍ ചെയ്യും. സന്താനശ്രേയസ്സുണ്ടാകും.
ഉതൃട്ടാതി: പുതിയ ബിസിനസ്സ്‌ തുടങ്ങും. വസ്‌തുലാഭത്തിനു സാധ്യത കാണുന്നു.
രേവതി: ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

അനില്‍, പെരുന്ന
9847531232

Ads by Google
Wednesday 13 Sep 2017 01.48 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW