Sunday, November 19, 2017 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.27 AM

റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; അപായമില്ല

uploads/news/2017/09/145428/5.jpg

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സുരേഷ്‌ റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ദുലീപ്‌ ട്രോഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ നിന്ന്‌ കാണ്‍പൂരിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം.
എടാവയ്‌ക്കു സമീപം വച്ച്‌ റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച്‌ റോവറിന്റെ പിന്നിലെ ടയറുകളിലൊന്നാണ്‌ പൊട്ടിത്തെറിച്ചത്‌. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്നു പോലീസ്‌ അറിയിച്ചു.
മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ സംഭവസ്‌ഥലത്തെത്തിയ പോലീസാണ്‌ താരത്തിന്‌ കാണ്‍പൂരിലേക്ക്‌ മറ്റൊരു വാഹനം ഏര്‍പ്പാടാക്കി കൊടുത്തത്‌.

Ads by Google
Wednesday 13 Sep 2017 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW