Wednesday, June 06, 2018 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 08.59 PM

ടാറ്റ ടിയാഗൊ വിസ് ഇന്ത്യയില്‍ പുറത്തിറങ്ങി; വില 4.52 ലക്ഷം രൂപ

tata tiago, tata tiago wizz, tata

ടാറ്റ ടിയാഗൊ വിസ് ഇന്ത്യയില്‍ പുറത്തിറങ്ങി. ടാറ്റ ടിയാഗൊ വിസ് പെട്രോള്‍ പതിപ്പിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 4.52 ലക്ഷം രൂപയാണ്. ടിയാഗൊ വിസ് ഡീസല്‍ പതിപ്പ് എത്തുന്നത് 5.30 ലക്ഷം രൂപ പ്രൈസ് ടാഗിലാണ്. ടാറ്റ ടിയാഗൊ വിസ് ടിയാഗൊ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ്. ടിയാഗൊ വിസിന്റെ സ്പോര്‍ടിയര്‍ പരിവേഷത്തിനായി ടാറ്റ നല്‍കിയ ആക്സസറി കിറ്റാണ് പ്രധാന വിശേഷം.

എന്നാല്‍, പുതിയ പതിപ്പിന്റെ മെക്കാനിക്കല്‍ മുഖത്ത് മാറ്റമില്ല. നിലവിലുള്ള 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ടാറ്റ ടിയാഗൊ വിസ് എഡിഷനും എത്തുന്നത്. 69 bhp കരുത്തും 140 Nm ടോര്‍ക്കും ഏകുന്ന 1.05 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും വിസ് എഡിഷനില്‍ ടാറ്റ നല്‍കുന്നുണ്ട്. ടിയാഗൊ വിസ് എഡിഷന്റെ പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ടാറ്റ ലഭ്യമാക്കുന്നത്.

ഗ്രില്ലിന് ലഭിച്ച റെഡ് ഹൈലൈറ്റുകള്‍, കോണ്‍ട്രാസ്റ്റ് ബ്ലാക് റൂഫ്, വീല്‍ ക്യാപുകള്‍ ഉള്‍പ്പെടുന്നതും ടാറ്റ ടിയാഗൊ വിസ് എഡിഷന്റെ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ്. എക്സ്ടി വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ടിയാഗൊ വിസില്‍, റൂഫ് റെയിലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു. പുതിയ ടിയാഗൊ വിസ് എഡിഷന്‍ സ്റ്റാന്‍ഡേര്‍ഡ് എക്സ്ടി വേരിയന്റിലും 15000 രൂപയിലേറെ വിലവര്‍ധനവിലാണ് ഷോറൂമുകളില്‍ എത്തുന്നത്. സ്പെഷ്യല്‍ എഡിഷന് ലഭിച്ച അഡീഷണല്‍ ഫീച്ചറുകളാണ് വിലവര്‍ധനവിന് കാരണവും.

Ads by Google
Ads by Google
Loading...
TRENDING NOW