Sunday, January 14, 2018 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 06.48 PM

ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയ പിഷാരടിയുടെ തന്തയ്ക്ക് മോഹന്‍ലാല്‍ വിളിച്ചു! എന്നാല്‍ ലാലിന്റെ മറുപടി ഇങ്ങനെ

uploads/news/2017/09/145354/mohanlal.jpg

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിയാണു ലാല്‍സലാം. ലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ലാലിന്റെ സഹപ്രവര്‍ത്തകനും മിമിക്രിതാരവുമായ രമേശ് പിഷാരടിയും എത്തി. ഇരുവരും ഒന്നിച്ച് എത്തിയത് ഏറെ ചിരികള്‍ക്കു വഴിവച്ചു. എങ്കിലും തന്റെ തന്തയ്ക്കു വിളിക്കുന്ന തരത്തിലുള്ള ഒരു ഉത്തരം മോഹന്‍ലാല്‍ നല്‍കിയെതു പിഷാരടിക്കു ഫീല്‍ ചെയ്തത്രെ. പരിപാടിയില്‍ അതിഥിയായി എത്തിയ പിഷാരടി ലാലേട്ടനോടു പറഞ്ഞ ഗെയിം ആണ് അവസാനം ഇത്തരം ഒരു പരിഭവത്തില്‍ എത്തിച്ചത്. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിന്റെ മ്യൂസിക് പ്ലേ ചെയ്യുമ്പോള്‍ ചിത്രം തിരിച്ചറിഞ്ഞാല്‍ അതിലെ ഏതെങ്കിലും ഡയലോഗ് ബന്ധിപ്പിച്ചു പിഷാരടി ചോദ്യം ചോദിക്കും. അതായിരുന്നു ഗെയിം.

അധിപന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ആയിരുന്നു ലാലിനോട് പിഷാരടി ചോദിച്ചത്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേയ്ക്കു വിളിച്ചു തന്തയ്ക്കു പറയുന്ന രംഗം ഉണ്ട്. താന്‍ ആരുവാ എന്നു ചോദിക്കുമ്പോള്‍ നിന്റെ തന്ത എന്നായിരുന്നു ഡയലോഗ്. ഇതായിരുന്നു മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗും. എന്തായാലും എനിക്കിത് ചെറുതായി ഫീല്‍ ചെയ്തു എന്നായിരുന്നു മോഹന്‍ലാലിന്റെ ഡയലോഗ് പറച്ചിലിനു ശേഷം പിഷാരടി പറഞ്ഞത്. താന്‍ അങ്ങനെ ആരുടെയും തന്തയ്ക്കു വിളിക്കില്ല എന്നും അച്ഛനെയും അമ്മയേയും ഏറ്റവും ബഹുമാനിക്കുന്ന ആളാണ് താന്‍ എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. വിമുക്തഭടനായ പിഷാരടിയുടെ അച്ഛന് ഒരു സല്ല്യൂട്ട് നല്‍കാനും ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ മറന്നില്ല.

Ads by Google
Tuesday 12 Sep 2017 06.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW