Thursday, June 07, 2018 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 06.31 PM

താന്‍ സിനിമയില്‍ നിന്നു മാറി നിന്നതിന്റെ കാരണം അതായിരുന്നു: തുറന്ന് പറഞ്ഞ് ഗീത

uploads/news/2017/09/145352/geetha.jpg

തമിഴിലും മലയാളത്തിലും സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണു ഗീത. കരിയറില്‍ അവതരപ്പിച്ചത് അത്രയും ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തതിനു ശേഷം സിനിമയിലേയ്ക്കു മടങ്ങി എത്താത്തതിന്റെ കാരണം തുറന്നു പറഞ്ഞു ഗീത. ഒരു അഭിമുഖത്തിലാണു ഗീത ഇതു പറഞ്ഞത്. കഥ പറയാന്‍ എത്തുന്നവരില്‍ നിന്നു അഭിനയസാധ്യതയുള്ള വേഷങ്ങളോ മനസിനു തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ ലഭിച്ചിരുന്നില്ല.

എല്ലാം ഒരേതരം വേഷങ്ങള്‍. മോശം വേഷങ്ങളില്‍ എത്തി പ്രേക്ഷക മനസിലെ നല്ല ഓര്‍മ്മകള്‍ നശിപ്പിക്കേണ്ടയെന്നു കരുതി മാറി നിന്നതാണ് എന്നു ഗീത പറയുന്നു. ഒരുപാട് പുതിയ നായികമാര്‍ എത്തുന്നുണ്ട് എങ്കിലും പ്രാധാന്യമുള്ള വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു എന്നും ഗീത പറയുന്നു. പഴയനായികമാര്‍ അമ്മമാരായി. എന്നാല്‍ ഇന്ന് അമ്മ വേഷങ്ങള്‍ സിനിമയില്‍ നിന്നു കൂട്ടത്തോടെ പടിയിറങ്ങി എന്നും താരം പറയുന്നു.

Ads by Google
Tuesday 12 Sep 2017 06.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW