Thursday, November 23, 2017 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 04.59 PM

മഈശത്തു റഹ്മാ ഓട്ടോറിക്ഷ പദ്ധതി രണ്ടാം ഘട്ടം ബ്രോഷര്‍ പ്രകാശനം ചെയ്തു

uploads/news/2017/09/145337/gulf120917d.jpg

ദമ്മാം: വേങ്ങര മണ്ഡലം കെ എം സി സി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു യുവാക്കൾക്ക് ഉപജീവനത്തിനായി നൽകി വരുന്ന മഈശത്തു റഹ്മാ ഓട്ടോറിക്ഷ പദ്ധതി രണ്ടാം ഘട്ട വിതരണത്തിന്റെ ബ്രോഷര്‍ പ്രകാശനം കാദർ പൊന്നാനി മണ്ഡലം കെ എം സി സി ഭാരവാഹികളായ സമദ് കെ പി ,ടി ടി കരീം ,കരീം പുത്തലത്ത് എന്നിവർക്ക് നൽകി നിർവഹിച്ചു .

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇരുപത്തിനാലു ഓട്ടോറിക്ഷകളിൽ പന്ത്രണ്ടു വാഹനങ്ങൾ വേങ്ങരയിൽ വെച്ച് മുസ്ലിം ലീഗ് സംസ്ത്ഥാന അദ്ധ്യക്ഷൻ പാണക്കാട് സെയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തിരുന്നു രണ്ടാം ഘട്ട വിതരണം ഈ വർഷം നവംബർ അവസാനത്തോടെ നൽകാനാകുമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

അതോടൊപ്പം മണ്ഡലം കെ എം സി സി ഏർപ്പെടുത്തിയ ചാക്കീരി മൊയ്‌ദീൻ കുട്ടി സ്മാരക പുരസ്‌കാരത്തിന് കലാ സാഹിത്യ സാമൂഹിക മേഖലകളിൽ നിന്നും മികവ് തെളിയിച്ചവരെ തിരഞ്ഞെടുക്കാൻ പ്രത്യേക ജൂറിയെ മണ്ഡലത്തിൽ നിന്നും നിയമിക്കാനും കമ്മിറ്റി തീരുമാനിച്ചു .

ഹനീഫ വേങ്ങര അധ്യക്ഷത വഹിച്ച യോഗം മണ്ഡലം ചെയർമാൻ അബു കെ പി ഉദ്ഘാടനം ചെയ്തു. മഈശത്തു റഹ്മാ പരിചയപ്പെടുത്തൽ അലി ഊരകം നിർവഹിച്ചു . ടി ടി കരീം ,സമദ് കെ പി , സലാഹുദ്ധീൻ കണ്ണമംഗലം , കരീം പുത്തലത്ത് , സിറാജ് ഊരകം , അഷ്‌റഫ് തയ്യിൽ , , നിസാർ ഊരകം , മൊയ്‌ദീൻ കരിമ്പിലി , എന്നിവർ സംസാരിച്ചു ഇസ്മായിൽ പുല്ലാട്ട് സ്വാഗതവും ഷംസു ഊരകം നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 12 Sep 2017 04.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW