Tuesday, September 12, 2017 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 03.21 PM

ദിലീപിന്റെ മരണത്തെക്കുറിച്ച് ജോത്സ്യന്‍ പ്രവചിച്ചത് ഇങ്ങനെ; ജോഷിയോട് താരം പറഞ്ഞത്

Dileep

കൊച്ചി: നടന്‍ ദിലീപ് ജയിലിലായതിന് പിന്നാലെ പ്രമുഖര്‍ താരത്തെ കാണാന്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകരായ ജോഷി, ലാല്‍ജോസ് എന്നിവരാണ് ദിലീപിനെ കാണാന്‍ എത്തിയത്. ആലുവ സബ്ജയിലില്‍ ആയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് ലാല്‍ജോസും ജോഷിയും ദിലീപിനെ കാണാന്‍ എത്തിയത്. താരത്തെ കണ്ട് ഇരുവരും പൊട്ടിക്കരഞ്ഞു.

തന്നെ കാണാന്‍ എത്തിയ ജോഷിയോട് ദിലീപ് പണ്ട് ജോത്സ്യന്‍ നടത്തിയ പ്രവചനം ദിലീപ് വെളിപ്പെടുത്തി. ദിലീപ് വിമാനാപകടത്തില്‍ കൊല്ലപ്പെടുമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചിരുന്നുവത്രേ. അന്ന് ചില പുജകളും മറ്റും ദിലീപ് നടത്തി. അതില്‍ കൂടുതലൊന്നും തനിക്ക് വന്നില്ലല്ലോ എന്നാണ് ദിലീപ് ജോഷിയോട് പറഞ്ഞത്. സുഖമില്ലാതിരിക്കുന്ന ജഗതിക്കും ഇന്നസെന്റിനും വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം ജോഷിയോട് ആവശപ്പെട്ടുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത ജ്യോതിഷ വിശ്വാസിയാണ് ദിലീപ്. സിനിമാ മേഖലയില്‍ ഇക്കാര്യം പ്രശസ്തമാണ്. ആലുവയിലെ പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി നവീകരിച്ചതും കാവ്യയുമായുള്ള വിവാഹം വേഗത്തില്‍ നടത്തിയതും ജ്യോതിഷ ഉപദേശ പ്രകാരമായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദിലീപ് ജ്യോതിഷരുടെ ഉപദേശം തേടാറുണ്ട്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW