Thursday, November 16, 2017 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Tuesday 12 Sep 2017 03.01 PM

കെമിക്കല്‍ എന്‍ജിനീയറിംഗ്

uploads/news/2017/09/145317/Weeklyedu120917.jpg

വസ്തുക്കളില്‍ രാസഭൗതികമാറ്റം ഉണ്ടാക്കുന്ന ഉപകരണങ്ങളുടെ രൂപകല്പനയും അവയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയുമാണ് കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രാഥമികജോലി.

മിനറല്‍ ഫാക്ടറികളിലും പെട്രോകെമിക്കല്‍ കമ്പനികളിലുമാണ് ഇതില്‍ ഭൂരിപക്ഷവും. ബയോടെക്‌നോളജി, ബയോകെമിക്കല്‍ മേഖലകളിലും കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മേഖലയാണ് ഇന്ധനമേഖല. ഇന്ധനപര്യവേഷണം മുതല്‍ അവ വേര്‍തിരിച്ചെടുക്കുന്നതുവരെ അവരുടെ ജോലിനീളുന്നു. കൂടാതെ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നതിലും പെട്രോളിയത്തിന്റെ നിരവധി പുതിയ ഉപ ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിലും ഈ ശാഖയുടെ സഹായം ആവശ്യമാണ്.

മാലിന്യനിര്‍മാര്‍ജനവും അവയുടെ നിയന്ത്രണവുമാണ് കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ ജോലിചെയ്യുന്ന മറ്റൊരു മേഖല. വന്‍കിട ഫാക്ടറികളില്‍നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും അവയുടെ ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള നിരവധി മാര്‍ഗങ്ങള്‍ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഉണ്ട്.

പ്ലാസ്റ്റിക്, റബര്‍, പെയിന്റ്, പേപ്പര്‍, മരുന്നുകള്‍, രാസവസ്തുക്കള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഫാക്ടറികളിലാണ് കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. സേഫ്റ്റി ഓഡിറ്ററായും, എനര്‍ജി ഓഡിറ്ററായും അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയും. റിസര്‍ച്ച് മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയും.

വ്യാവസായികമേഖലകളില്‍ ശാസ്ത്രത്തിനുണ്ടായിരിക്കുന്ന ശക്തമായ സ്വാധീനം ഇത്തരം ശാഖകള്‍ക്ക് നല്ല ജോലിസാധ്യതകളാണ് നല്‍കുന്നത്. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദകോഴ്‌സിന് പുറമേ ഡിപ്ലോമ കോഴ്‌സുകളുമുണ്ട്.

Ads by Google
Ads by Google
TRENDING NOW