Thursday, February 22, 2018 Last Updated 53 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 02.40 PM

വിവാഹമോചനം നേടി, പക്ഷേ ഈ നടി ഇപ്പോഴും സെക്‌സ് ആസ്വദിച്ചു ജീവിക്കുകയാണ്: ഒരു തുറന്നു പറച്ചില്‍

uploads/news/2017/09/145314/CiniINWKalkiKoechlin1.jpg

ഹിന്ദി സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യുന്ന ഒരു നടിയാണ് കല്‍ക്കി കൊച്ചലിന്‍.

ഇവര്‍ അനുരാഗിനെ പ്രണയിച്ച് വിവാഹം കഴിച്ച് പിന്നീട് വിവാഹമോചനം നേടി. പക്ഷേ അവര്‍ ഇപ്പോഴും സെക്‌സ് ആസ്വദിച്ചു ജീവിക്കുകയാണ്. സത്യം സത്യമായി പറയുന്ന സ്വഭാവമുള്ള വളാണ് നടി.

? സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നിങ്ങള്‍ ആസ്വദിച്ച അനുഭവങ്ങള്‍


ഠ ഞാന്‍ ഊട്ടിയില്‍ പഠിക്കുമ്പോള്‍ 'സീസ് ടോസ്റ്റ്' രുചിച്ചതും മുതുമലയില്‍ മലകയറ്റത്തില്‍ പങ്കെടുത്തതും മനസ്സില്‍പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവമാണ്.

? ലിവിംഗ് റൂം നാടകം മൂലം നിങ്ങള്‍ സംവിധാനത്തിലേക്ക് പ്രവേശിച്ചതായി പറയുന്നല്ലോ.


ഠ അത് കുറെ കട്ടിയുള്ള അദ്ധ്വാനമാണ്. സെറ്റ് രൂപപ്പെടുത്തുക, നടീനടന്മാരെ സംഘടിപ്പിക്കുക, പിന്നെ സംഗീതം... ഇതൊക്കെ ശ്രദ്ധിക്കേണ്ടതായി വന്നു.

? നിങ്ങളെ അത്ഭുതപ്പെടുത്തിയ പുസ്തകം.


ഠ ജേഡി ജാലിംഗര്‍ രചിച്ച 'കേഡ്‌സര്‍ ഇന്‍ ദ റൈ' എന്നെ വിസ്മയിപ്പിച്ച പുസ്തകങ്ങളില്‍ ഒന്നാണ്. എന്റെ ടീന്‍ ഏജ് പ്രായത്തിലായിരുന്നു അതു വായിച്ചത്.

? വെയ്റ്റിംഗ് എന്ന പടത്തില്‍ നസ്‌റുദ്ദീന്‍ ഷായുടെ ഒപ്പം അഭിനയിച്ച അനുഭവം.


ഠ അദ്ദേഹം ആദ്യമേ തന്നെ വ്യത്യസ്തമായ അഭിനയത്തിന് തയാറായിരിക്കും. എങ്കില്‍കൂടി അഭിനയസമയത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് അദ്ദേഹത്തില്‍ ദൃശ്യമാകുക. ഗ്രേറ്റ് നടനല്ലെ അദ്ദേഹം.

? മൂന്നു ചരിത്രപുരുഷന്മാരെ നിങ്ങള്‍ വിരുന്നിന് ക്ഷണിക്കുകയാണെന്ന് വിചാരിക്കൂ. അത് ആരെയൊക്കെയായിരിക്കും.


ഠ ജോണ്‍ ഓഫ് ഹോര്‍ക്ക്, ജിം മാരിസണ്‍, ആല്‍ബര്‍ട്ട് ഐസ്റ്റിന്‍ എന്നീ മൂവരെയും ക്ഷണിക്കും. ഇവര്‍ മൂവരും വെവ്വേറെ മേഖലയില്‍ ചരിത്രം സൃഷ്ടിച്ചവരാണ്. ഇവര്‍ മൂവരും ഒരുമിച്ചിരുന്ന് കുശലങ്ങള്‍ കൈമാറുന്ന അവസരം കിട്ടിയാല്‍ അതൊരു അത്ഭുതമായിരിക്കും അല്ലേ?
uploads/news/2017/09/145314/CiniINWKalkiKoechlin.jpg

? ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സമയം...


ഠ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് 30 വയസ് തികഞ്ഞ നാള്‍.

? നിങ്ങളെ വേദനിപ്പിച്ച സന്ദര്‍ഭം.


ഠ സര്‍വ്വകലാശാലയില്‍ പഠിക്കാനായി ഞാന്‍ ലണ്ടനില്‍ പോകുകയുണ്ടായി. അപ്പോഴെനിന്ന് 18 വയസായിരുന്നു. അവിടെ ദിശയറിയാതെ പകച്ചുനിന്നുപോയി. ആരുമില്ലാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ മനസില്‍ ഭീതിയാണ്.

? ഒരു വെള്ളക്കാരി പെണ്ണെന്ന നിലയ്ക്ക് ഇന്ത്യയില്‍ നേരിടുന്ന പൊതുവായ കമന്റുകള്‍...


ഠ ഒരുപാടുണ്ട്. ഇന്ത്യ ഇഷ്ടപ്പെട്ടുവോ? ഇവിടത്തെ മസാലാ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടുവോ? നിങ്ങള്‍ ഏതു രാജ്യക്കാരിയാണ്? അമേരിക്കയോ? എന്നൊക്കെ ചോദിക്കാറുണ്ട്.

? നിങ്ങള്‍ മാനമാണോ മരണമാണോ ഉല്‍കൃഷ്ടമെന്നു കരുതുക.


ഠ മരണം ആസന്നമാണെങ്കില്‍ മാനത്തിന് വിലകല്‍പ്പിക്കുന്നില്ല. തോല്‍വി സമ്മതിച്ചേ പറ്റൂ.

? നിങ്ങളുടെ ജീവിതത്തില്‍ പിന്നിലേക്ക് പ്രയാണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഏതു കാലഘട്ടത്തില്‍ എത്തിച്ചേരാന്‍ കഴിയും.


ഠ 1920-കളിലേക്ക് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു. ഹ്‌ളാദിക്കുന്ന കാലഘട്ടം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലവും അതാണ്.

? ഉത്സാഹം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ അതു വീണ്ടെടുക്കാന്‍ നിങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം.


ഠ സെക്‌സ് ആസ്വദിച്ച് ഞാന്‍ ഉത്സാഹം വീണ്ടെടുക്കാറാണ് സാധാരണ ഗതിയില്‍ ചെയ്യുക. അതിന് സന്ദര്‍ഭം ലഭിച്ചില്ലെങ്കില്‍ നീന്തല്‍ക്കുളത്തില്‍ അഭയം പ്രാപിക്കും.

? വേര്‍പെട്ട ദാമ്പത്യജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത്.


ഠ വിവാഹവും അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും എനിക്ക് തൃപ്തികരമായിരുന്നില്ല.

? ആരും കാണാത്ത സമയം നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്..


ഠ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും.

? നിങ്ങളുടെ അഴകിന്റെ രഹസ്യം...


ഠ മേക്കപ്പിന്റെ അഭാവം.

- സുധീന ആലങ്കോട്

Ads by Google
TRENDING NOW