Sunday, November 19, 2017 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.58 PM

ജയിലില്‍ എത്തിയത് 'സംവിധായകനിര': ദിലീപിനെ കണ്ട് ജോഷിയുടെ നിയന്ത്രണം വിട്ടു

Director Joshy visits Dileep at jail

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സിനിമിയിലെ പ്രമുഖര്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. സംവിധായകരായ ജോഷി , ലാല്‍ ജോസ്, ജോണി ആന്റണി, സിബി.കെ തോമസ് എന്നിവര്‍ നേരത്തെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ജയിലില്‍ എത്തിയ ജോഷി ദിലീപിനെ കണ്ടയുടന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ജോഷി യുടെ വികാരക്ഷോഭത്തില്‍ നിര്‍വികാരനായി ഇതുവരെ പിടിച്ചു നിന്ന ദിലീപും വിതുമ്പിയെന്നാണ് സൂചന. സംവിധായകനായ ലാല്‍ ജോസ് ജയിലില്‍ കരഞ്ഞു.

താന്‍ വിമാനപകടത്തില്‍ കൊല്ലപ്പെടും എന്ന പ്രവചനം സംഭവിച്ചില്ലല്ലോ എന്ന് പറഞ്ഞ് ദിലീപ് ഇരുവരെയും ആശ്വസിപ്പിക്കുകയായിരുന്നു. അമ്പിളിച്ചേട്ടന്‍(ജഗതി) നു വേണ്ടിയും, ഇന്നസെന്റിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ ദിലീപ് ഓര്‍മ്മിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറ്റം ചെയ്യാത്തതിനാല്‍ തനിക്കു വിഷമം ഇല്ലെന്നും ദിലീപ് പറഞ്ഞു. സന്ദര്‍ശക പ്രവാഹത്തിന്റെ അവസാനം ജയറാം, ഹരിശ്രീ അശോകന്‍, ഗണേഷ് കുമാര്‍ എന്നിവര്‍ എത്തിയപ്പോള്‍ മാത്രമാണ് സന്ദര്‍ശനം വിവാദമായത്. മറ്റു പലരും എത്തിയത് മാധ്യമങ്ങളടക്കം ആരും അറിഞ്ഞിരുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW