Tuesday, September 12, 2017 Last Updated 3 Min 45 Sec ago English Edition
Todays E paper
Tuesday 12 Sep 2017 01.42 PM

ആപ്പിള്‍ ഐഫോണ്‍ 8 ഇന്ന് പുറത്തിറങ്ങും; കട്ടയ്ക്ക് നില്‍ക്കുവാന്‍ സാംസങ്ങ് നോട്ട് 8

iPhone 8 vs Galaxy Note 8

ന്യൂയോര്‍ക്ക്: രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ സിനിമ ഒരു ദിവസം റിലീസ് ചെയ്യുന്നത് പോലെയാണ് ടെക്ക് പ്രേമികള്‍ ഇന്ന്. കാരണം മൊബൈല്‍ ഫോണ്‍ ഭീമന്മാരായ ആപ്പിളും സാംസങ്ങും അവരുടെ പുതിയ ഉത്പന്നം പുറത്തിറക്കുകയാണ്.

ആഗോളമായി ഐഫോണിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ എട്ട് പുറത്തിറക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ചലനം തീര്‍ക്കുവാന്‍ സാംസങ്ങും. സാംസങ്ങിന്റെ നോട്ട് എട്ട് ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കുന്നതും ഇന്നു തന്നെയാണ്. ഇതോടെ ടെക്ക് ഇന്ത്യന്‍ വിപണിയില്‍ ഇന്നത്തെ ദിവസം കോറിയിടപ്പെടും എന്നുറപ്പ്്.

കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോയില്‍ നടക്കുന്ന ചടങ്ങിലാണ് ഐഫോണിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിക്കുന്നത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് ശേഷം സിഇഒ സ്ഥാനത്ത് എത്തിയ ടിം കുക്ക് തന്നെയാകും പുതിയ ഫോണും പുറത്തിറക്കുന്നത്. പതിവു ഹോം ബട്ടണ്‍ ഇല്ലാതെയാണ് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്്.

10ാം വാര്‍ഷികത്തില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററിലാണ് ഇളമുറക്കാരന്റെ വരവേല്‍പ്പ്. പ്രധാനമായും അഞ്ച് ഉയര്‍ന്ന സവിശേഷമായ ഫീച്ചറുകളാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ പ്രധാനം ഒഎല്‍ഇഡി സ്‌ക്രീന്‍ തന്നെയാണ് വശങ്ങളിലും ഉള്‍കൊള്ളിച്ചിരിക്കുന്നത്. വിരല്‍ അടയാളം വച്ച് ലോക്ക് അഴിക്കുന്ന സൗകര്യത്തിന്റെ നൂതന വെര്‍ഷനായ മുഖം തിരച്ചറിയുന്നതിനുള്ള സൗകര്യവും ഇതിനുണ്ട്. സെപ്തംബര്‍ 15 മുതല്‍ ഇത് വിപണികളില്‍ എത്തും. എങ്കിലും ഇന്ത്യന്‍ വിപണികളില്‍ എന്ന് അവതരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

iPhone 8 vs Galaxy Note 8

സാംസങ് ഗ്യാലക്‌സി എസ് എട്ടില്‍ വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനം മികച്ചരീതിയില്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ആളുകളുടെ മുഖത്തെ ഭാവങ്ങള്‍ അനുസരിച്ച് ഇമോജികള്‍ വരുന്ന സൗകര്യമായ ഫേസ് ഐഡി എന്ന പുതിയ സംവിധാനം ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് സൂചനയുള്ളത്. ഏകദേശം 63000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില പ്രതീക്ഷിക്കുന്നത്.

സല്‍പ്പേര് നിലനിര്‍ത്തുന്നതിനാണ് ആപ്പിള്‍ പുതു ഫോണ്‍ വിപണിയില്‍ ഇറക്കുന്നതെങ്കില്‍ നേരത്തെ ഇറക്കിയ ഫോണ്‍ ഉണ്ടാക്കിയ നാണക്കേട് മാറ്റുവാനാണ് സാംസങ് നോട്ട് 8 പുറത്തിറക്കുന്നത്. നേരത്തെ ഇറക്കിയ നോട്ട് 7 വലിയ ക്ഷീണമാണ് കമ്പനിക്ക് ഉണ്ടാക്കി കൊടുത്തത്. വെള്ളവും പൊടിയും ചെറുക്കുന്ന തരത്തിലുള്ള ഡിസ്‌പ്ലേ നിര്‍മ്മിച്ചിരിക്കുന്നത്. ആറ് ജീബിയാണ് റാം, 12 മെഗാ പിക്‌സല്‍ ഇരട്ട പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന് ഫ്രണ്ടക്യാമറയും ഫോണിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ വില എത്രയെന്ന് വ്യക്തമല്ല.

Ads by Google
Advertisement
Tuesday 12 Sep 2017 01.42 PM
YOU MAY BE INTERESTED
TRENDING NOW