Tuesday, September 12, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Tuesday 12 Sep 2017 01.10 PM

വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

uploads/news/2017/09/145295/eup120917a.jpg

വിയന്ന . വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പ്രസിഡന്റ് സോണി ചേന്നങ്കരയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ ആമുഖവും സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍ നന്ദിയും പറഞ്ഞു.

വിയന്ന മലയാളി അസോസിയേഷന്‍റെ 2017 ലെ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും വിവിധ തരത്തിലുള്ള കലാപരിപാടികളോടെ ആഘോഷിച്ചു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ 23 -)൦മത്തെ ജില്ലയിലെ ടൌണ്‍ ഹാളില്‍ വച്ചാണ് ആഘോഷങ്ങള്‍ നടന്നത്. നിരവധി പ്രമുഖ വ്യക്തികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ആര്‍ട്സ് ക്ലബ്ബ് സെക്രടറി ഷാജന്‍ ഇല്ലിമൂട്ടില്‍ പരിപാടികള്‍ക്ക് ആമുഖം പറയുകയും പല മതങ്ങളുടെയും പരമ്പരാഗതമായുള്ള കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മതമൈത്രി എന്ന സന്ദേശം കാണികളില്‍ എത്തിക്കുവാന്‍ പ്രിയദര്‍ശിനി രഞ്ജിത്ത് കോറിയോഗ്രഫി ചെയ്ത പൊന്നോണക്കാഴ്ചകള്‍, ഒന്നാണ് നമ്മള്‍ തുടങ്ങിയ ഓപ്പണിംഗ് പ്രോഗ്രാമിന് സാധിച്ചു.

വി എം എ പ്രസിഡന്റ് സോണി ചേന്നങ്കര എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. ഇന്ത്യന്‍ അംബാസഡറിന്റെ പ്രതിനിധികളായി ഇന്ത്യന്‍ കൌണ്‍സിലര്‍ മിയാങ്ങ് ശര്‍മ്മയും സെക്കണ്ട് സെക്രട്ടറി ബ്രിജേഷ് കുമാറും എത്തുകയും മിയാങ്ങ് ശര്‍മ്മ മുഖ്യാതിഥിയായി പ്രസംഗിക്കുകയും ചെയ്തു.

uploads/news/2017/09/145295/eup120917a1.jpg

ജില്ലാ ഭരണാധികാരി ഗേറാഡ് ബിഷപ്‌, മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ചാപ്ല്യനായ റവ. ഫാ. ഡോ. തോമസ്‌ തണ്ടപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. അതോടൊപ്പം ജി ബിജു സംവിധാനം ചെയ്ത കാലത്തിന്റെ കയ്യൊപ്പ് എന്ന നാടകം കാണികളെ ഇരുത്തി ചിന്തിപ്പിക്കുകയും അവ തലമുറകളിലൂടെ കോറിയോഗ്രഫി ചെയ്തെടുത്ത ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ ബോളിവുഡ്, സിനിമാറ്റിക് ഡാന്‍സുകളും ഹൃദ്യമായ ഗാനങ്ങളും നിറഞ്ഞ സദസിനെ അവസാനം വരെ പിടിച്ചിരുത്തി.

വി എം എയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മൂന്നാമത്തെ പ്രോജക്റ്റ് ആയ മലപ്പുറം ജില്ലയിലുള്ള വാലില്ലാപ്പുഴയില്‍ ഒരു നിര്‍ധന കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കുന്നതായും ഇതിലേക്കായി സഹകരിച്ചവരെ നന്ദിയോടെ സ്മരിക്കുന്നതായിട്ടുള്ള ചാരിറ്റി ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കരയുടെ സന്ദേശം യോഗത്തില്‍ വായിച്ചു . ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍ സദസിന് കൃതജ്ഞത പറഞ്ഞു.

ആഘോഷ പരിപാടികള്‍ക്ക് രാജന്‍ കുറുന്തോട്ടിക്കല്‍, രഞ്ജിത്ത് തെക്കുംമല, ജിമ്മി കുടിയത്തുകുഴിപ്പില്‍, പോളി കിഴക്കേക്കര, ഫിലോമിന നിലവൂര്‍, ജോമി ശ്രാമ്പിക്കല്‍, ബിനു ഊക്കന്‍, റോവിന്‍ പെരേപ്പാടന്‍, ജെന്‍സന്‍ തട്ടില്‍, ഷാറിന്‍ചാലിശ്ശേരി തുടങ്ങിയവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി .

അടുത്ത വര്‍ഷത്തെ വാര്‍ഷിക പരിപാടി ഓഗസ്റ്റ് 25 ന് ലിസിങ്ങില്‍ നടക്കുമെന്ന് പ്രസിഡന്റ് സോണി ചേന്നങ്കര അറിയിച്ചു.

ഷിജി ചീരംവേലില്‍

Ads by Google
Advertisement
Tuesday 12 Sep 2017 01.10 PM
YOU MAY BE INTERESTED
TRENDING NOW