Wednesday, February 21, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.00 PM

ഫ്രണ്ട്‌സ് ഓഫ് റാന്നി ഓണാഘോഷം ഫിലാഡൽഫിയയിൽ

uploads/news/2017/09/145290/usa120917h.jpg

ഫിലാഡൽഫിയ: ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ തകൃതിയിൽ നടന്നു വരുന്നതായി പ്രസിഡന്റ് സുരേഷ് നായർ അറിയിച്ചു. സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് 5 :30 നു ഫിലാഡൽഫിയ യിലുള്ള അസെൻഷൻ മാർത്തോമാ ഓഡിറ്റോറിയത്തിൽ ആണ് ആഘോഷം നടത്തപ്പെടുക.

ഓണാഘോഷ പരിപാടികൾക്കായി പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി സുനിൽ ലാമണ്ണിൽ, ട്രസ്റ്റീ സുനിൽ തോമസ് എന്നിവരെ കൂടാതെ ഓണാഘോഷ ചെയർമാനായി സജി കരിംകുറ്റി, പ്രോഗ്രാം കോ -ഓർഡിനേറ്ററായി മനോജ് ലാമണ്ണിൽ എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയുടെ വിജയത്തിനായി കോ ഓർഡിനേറ്റേഴ്‌സ് ആയി ജോർജ് മാത്യു, മാത്യു ജോർജ്, ജെയിംസ്, മനു ചെറുകത്തറ, ടിനു, റെജി കാരക്കൽ, ക്രിസ്റ്റി, ദീപ ജെയിംസ്, ജയശ്രീ നായർ, എലിസബത്ത് ജോർജ്, സുനി മനോജ്, സിനി സുനിൽ, തോമസ് മാത്യു എന്നിവരുടെ നേതുത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

രക്ഷാധികാരിയായി ജോൺ ജോർജ് പ്രവർത്തിക്കുന്നു തിരുവാതിര, ഭരത നാട്യം, കുച്ചുപ്പുടി, വാദ്യ മേളം, താലപ്പൊലി, ഗാനമേള തുടങ്ങി നിരവധി കലാ പരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

റാന്നിയെ സ്നേഹിക്കുന്ന എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സുരേഷ് നായർ 2675158375 (പ്രെസിഡൻറ്റ്), സുനിൽ ലാമണ്ണിൽ 2154606805 (സെക്രട്ടറി), സുനിൽ തോമസ് (ട്രസ്റ്റീ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വാർത്ത: സുമോദ് നെല്ലിക്കാല

Ads by Google
Tuesday 12 Sep 2017 01.00 PM
YOU MAY BE INTERESTED
TRENDING NOW