Wednesday, November 22, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 12.44 PM

ദമ്മാം നവോദയ ഓണപ്പൊലിമ - "സ്നേഹസദസ്സ് 2017"സംഘടിപ്പിച്ചു

uploads/news/2017/09/145282/gulf120917c.jpg

ദമ്മാം: നവോദയ ദമ്മാം ടൌൺ ഏരിയ പോര്‍ട്ട് മേഖല ഓണപ്പൊലിമ-സ്നേഹസദസ്സ് 2017 സംഘടിപ്പിച്ചു. ഇതിന്‍െറ ഭാഗമായി നടന്ന കായിക മത്സരങ്ങളുടെ ഉത്ഘാടനം പോർട്ട് മേഖല സ്പോർട്സ് കൺവീനർ രാജീവൻ വർക്കല നിര്‍വഹിച്ചു.തുടർന്ന് നിരവധി ടീമുകൾ പങ്കെടുത്ത ക്യാരംസ്, ചെസ്സ് ,പഞ്ച ഗുസ്തി മത്സരങ്ങൾ നടന്നു.

ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ് എടപ്പാള്‍, സിദ്ദീഖ് തളിപ്പറമ്പ്,ശ്രീകണ്ഠൻ, സുരേഷ് ഹരിപ്പാട് ,മേഖലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ പ്രശാന്ത് എന്നിവര്‍ മത്സരങ്ങൾ നിയന്ത്രിച്ചു.ബഷീർ മാലിയുടെ നേതൃത്വത്തിൽ ഓണ ആഘോഷങ്ങളിൽ പ്രധാനമായ മാവേലിയെ വരവേൽക്കലും ഓണസദ്യയും ഒരുക്കി.

തുടർന്ന് മേഖലയിൽ നിന്നും വലിയ ജനപങ്കാളിത്തത്തോടെ അസഹിഷ്ണതക്കും അപരവത്കരണത്തിനുമെതിരെ പ്രവാസിഭൂമിയില്‍ നിന്നൊരു സർഗ്ഗാത്മക പ്രതിരോധം-സ്നേഹസദസ്സ് 2017 നടന്നു.

യുപി - ഖൊരക്പൂരിലെ ആശുപത്രിയിൽ മതിയായ ഓക്സിജൻ ലഭ്യമാക്കാത്തതിനാലും മസ്തിഷ്കജ്വരം മൂലവും മരണപ്പെട്ട പിഞ്ചുകുഞ്ഞുക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സ്നേഹസദസ്സിന്റെ ഉത്ഘാടനം നവോദയ സാംസ്കാരികവേദി ജനറൽ സെക്രട്ടറി എം.എം.നഈം നിര്‍വഹിച്ചു.

രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോന്മുഖ പ്രവർത്തനങ്ങള്‍ പ്രത്യേകിച്ചും പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍-പുനരധിവാസ പദ്ധതികൾ എന്നിവയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. മേഖല പ്രസിഡന്റ് ഷെരീഫ് തേക്കട അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖല സെക്രട്ടറി രമേശൻ സ്വാഗതവും,ഏരിയ എക്സി. വിബിൻ അനുശോചനവും കേന്ദ്ര സാംസ്കാരിക വിഭാഗം ജോ.കൺവീനർ ദേവൻ പട്ടാമ്പി ആശംസകളും നേര്‍ന്നു.

കായിക മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മെഡലകളും സ്നേഹസദസ്സില്‍ വച്ച് വിതരണം ചെയ്തു.യോഗത്തിന് മേഖല ട്രഷറര്‍ ശ്രീകണ്ഠൻ നന്ദി രേഖപ്പെടുത്തി.

Ads by Google
Tuesday 12 Sep 2017 12.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW