Sunday, June 03, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 12.39 PM

പല ആഭ്യന്തര മന്ത്രിമാരുടെയും കാലത്ത് പ്രസംഗിച്ചിട്ടുണ്ട്; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശശികല

uploads/news/2017/09/145280/sasikala.jpg

തിരുവനന്തപുരം: മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല രംഗത്ത്. ലീഗിന്റെ നടപടികള്‍ എന്‍ഐഎ അന്വേഷിക്കണമെന്നും മതഭീകരവാദത്തെ ന്യായീകരിക്കുന്ന ലീഗ് നയം പുനപരിശോധിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയ കേസില്‍ കോടതി വിധി അട്ടിമറിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള ഭരണഘടനാ അവകാശം പുനപരിശോധിക്കേണ്ട സാഹചര്യമാണെന്നും ഭരണഘടന നല്‍കുന്ന അവകാശം ദുരുപയോഗം ചെയ്യുന്നുവെന്നും സത്യസരണിക്കും ലീഗിനുമുള്ള തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും ശശികല പറഞ്ഞു.

പറവൂര്‍ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും കേട്ട ശേഷം തീരുമാനമെടുക്കട്ടെ. കേസ് എടുത്തോട്ടെ, നിയമപരമായി മുമ്പോട്ടു പോകുമെന്നും അതിനൊപ്പം തങ്ങളുടേതായ രീതിയിലും മുമ്പോട്ടു പോകുമെന്നും ശശികല പറഞ്ഞു. 90 കള്‍ മുതല്‍ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. പല ആഭ്യന്തര മന്ത്രിമാരുടെയും കാലത്ത് പ്രസംഗിച്ചിട്ടുണ്ട്. അവരാരും തന്റെ ബന്ധുവായിരുന്നില്ല. ഇതു വരെ ആരും കേസെടുത്തിട്ടുമില്ല. കേസെടുക്കേണ്ടതൊന്നും താന്‍ പ്രസംഗിച്ചിട്ടുമില്ല. പറവൂരില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശശികല വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW