Tuesday, September 12, 2017 Last Updated 7 Min 51 Sec ago English Edition
Todays E paper
Tuesday 12 Sep 2017 12.29 PM

ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനത്തിന് തുടക്കമായി : സംസ്ഥാന ഹജ് കമ്മറ്റി വഴി എത്തിയ മലയാളി തീർഥാടകർ 21 മുതൽ നാട്ടിലേക്ക് മടങ്ങും

uploads/news/2017/09/145276/Masjid-al-Nabawi.jpg

ജിദ്ദ: ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനത്തിന് ഇന്ന് തുടക്കമായി .സംസ്ഥാന ഹജ് കമ്മറ്റി വഴി എത്തിയ മലയാളി തീർഥാടകർ 21 മുതൽ നാട്ടിലേക്ക് മടങ്ങും .

ഹജ് കമ്മറ്റി വഴി ഇന്ത്യയിൽ നിന്നുമെത്തിയ ഹാജിമാരുടെ മദീനാ സന്ദർശത്തിന് ഇന്ന് തുടക്കമായി . ഇന്ത്യയിൽ നിന്നുമെത്തിയ 125000 തീർഥാടകാരിൽ 65000 ത്തോളം ഹാജിമാരാണ് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുള്ളത് .ഇന്ത്യയിലേക്ക് ഈ മാസം 19 -ന് ഇവർ മദീനയിൽ നിന്നായിരിക്കും നാട്ടിലേക്ക് മടങ്ങുക

കേരളത്തിൽ നിന്നുള്ളവർ ഇന്ന് ;-
ുതൽ പ്രവാചകനഗരിയിലെത്തും. കേരളത്തിൽ നിന്നുള്ള 900 ഹാജിമാരാണ്​ നാളെ മദീനയിൽ എത്തുക. 350 ഇന്ത്യന്‍ ഹാജിമാരാണ് ഇന്നലെ മക്കയില്‍ നിന്ന്​ മദീനയില്‍ എത്തിച്ചേര്‍ന്നത്. എന്നാൽ സംസ്ഥാന ഹജ് കമ്മറ്റി വഴി എത്തിയ മലയാളികളുടെ മടക്കം 21 മുതൽ മദീനയിൽ നിന്നും ആയിരിക്കും .ഇവർ മദീനയിൽ നിന്നും കൊച്ചിയിലേക്കാണ് പുറപ്പെടുക .

ജിദ്ദ വഴി എത്തിയ ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ചയോടെ ആരംഭിച്ചു .ആദ്യ ദിനം 12 വിമാനങ്ങളിലായി ഹാജിമാർ പുറപ്പെട്ടത് .ഇന്നലെ ഏഴു വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു ഇതുവരെ 8000 ത്തോളം തീർഥാടകർ നാട്ടിലേക്ക് മടങ്ങി .മസ്ജിദുന്നബിയും ,പ്രവാചകന്റെ ഖബറിടവും ഒക്കെ സന്ദർശിച്ച ശേഷം മദീനയിൽ നിന്നും 10 ദിവസത്തിനുശേഷമായിരിക്കും ഇവരുടെനാട്ടിലേക്കുള്ള മടക്കം .കഴിഞ്ഞ ദിവസം എത്തിയവര്‍ക്കും ഇന്ന് എത്തുന്നവര്‍ക്കും ‘മര്‍ക്കസ് ഇല്യാസ് 2‘, ‘മുക്താറ സലാം’ ഹോട്ടലുകളിലാണ് താമസം. വരും ദിവസങ്ങളില്‍ എത്തിച്ചേരുന്നവരിലെ 50 ശതമാനം പേര്‍ക്ക് ഹറമിനോട് അടുത്ത മര്‍ക്കസിയിലും അവശേഷിക്കുന്നവര്‍ക്ക് മര്‍ക്കസിയയ്ക്ക് പുറമെയുള്ള കെട്ടിടങ്ങളിലുമാണ് അധികൃതര്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വിടവാങ്ങൽ ത്വവാഫ് നിർവഹിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഇന്ത്യൻ ഹജ് മിഷന് നേതൃത്വം കൊടുക്കുന്ന കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് "മംഗളത്തോട് "പറഞ്ഞു .

ഹാജിമാരുടെ ലഗേജുകൾ 24 മണിക്കൂർ മുൻപേ അവരുടെ താമസ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കും .ഈ ലഗേജുകൾ അവർ യാത്ര ചെയ്യുന്ന വിമാനത്തിലെത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കിയതായും ഹജ് കോൺസൽ ജനറൽ പറഞ്ഞു .

സൗദി എയർ ലൈൻസ് ,എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങളിലാണ് ഇന്ത്യൻ ഹാജിമാർ സ്വദേശത്തേക്ക് മടങ്ങുക .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Advertisement
Tuesday 12 Sep 2017 12.29 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW