Tuesday, September 12, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Tuesday 12 Sep 2017 12.16 PM

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനാകെ മാതൃകയാവുകയാണ്ബഹ്‌റൈനിലെ മമ്മൂട്ടിയുടെ ആരാധകര്‍

uploads/news/2017/09/145265/gulf120917a.jpg

മനാമ : സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനാകെ മാതൃകയാവുകയാണ് ബഹ്‌റൈനിലെ മമ്മൂട്ടിയുടെ ആരാധകര്‍. ചലച്ചിത്ര താരം മമ്മൂട്ടിയുടെ ജന്മദിനം മമ്മൂട്ടി ആരാധകര്‍ ആഘോഷിച്ചത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചായിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ ബഹ്‌റൈൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു.
ബഹറൈനില്‍ വവിധ മേഘലകളിലുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും നൽകികൊണ്ടായിരുന്നു മമ്മൂട്ടി ഫാന്‍സ്‌ പ്രിയ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.

ALSAAD POWER PROCJECT കമ്പനിയുടെ സിത്രയിലുള്ള ക്യാമ്പില്‍വെച്ച നടത്തിയ പ്രോഗ്രാമില്‍ ക്യാമ്പ്‌ മാനേജര്‍ Mr . ശശി ഉത്ഘാടനവും ബഹ്‌റൈൻ മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട്‌ റൈസ് ആദ്ധ്യക്ഷതയും , സെക്രടറി അന്‍വര്‍ സ്വാഗതവും വൈസ് പ്രസി . സിജോ ജോസ് നന്ദിയും അര്‍പ്പിച്ചു.

Ads by Google
Advertisement
Tuesday 12 Sep 2017 12.16 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW