Tuesday, September 12, 2017 Last Updated 0 Min 16 Sec ago English Edition
Todays E paper
Tuesday 12 Sep 2017 11.45 AM

ഞാന്‍ അവള്‍ക്കൊപ്പം... ദിലീപിന് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് 'റാണി പത്മിനിക്കു' ശേഷം: ആഷിഖ് അബു

Aashiq abu, Facebook post,  Dileep issue

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിക്കു പിന്തുണ പ്രഖ്യാപിച്ച് വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ റിമ കല്ലിങ്കല്‍ ആരംഭിച്ച 'അവള്‍ക്കൊപ്പം' എന്ന ക്യാമ്പയിന് വീണ്ടും ആഷിഖ് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്കുള്ള മറുപടിയും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിഭാഷകനായ സെബാസ്റ്റിയന്‍ പോളിന്റെയും, നടന്‍ ശ്രീനിവാസന്റെയും, നിലപാടിനെ ആഷിഖ് വിമര്‍ശിച്ചിരുന്നു. പിന്നാലെ പഴയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് ദിലീപ് ആരാധകര്‍ ആഷിഖിനെതിരെ രംഗത്തു വന്നിരുന്നു.

കഞ്ചാവ് കൈവശം വെച്ചതിനു നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഷൈനിനെ പിന്തുണച്ച് ആഷിഖ് പോസ്റ്റ് ഇട്ടിരുന്നു. ഇത് വീണ്ടും എടുത്തിട്ടാണ് ദിലീപ് ആരാധകര്‍ രംഗത്തെത്തിയത്. താനും ദിലീപും തമ്മില്‍ നല്ലബന്ധം ആയിരുന്നുവെന്നും, അതിനു വിള്ളല്‍ വീണത് റാണി പത്മിനി എന്ന സിനിമയ്ക്കു ശേഷമായിരിക്കുമെന്നും ആഷിഖ് വെളിപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ്‌ അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവൾക്കൊപ്പം
#നീതിക്കൊപ്പം

Ads by Google
Advertisement
LATEST NEWS
TRENDING NOW