Friday, November 17, 2017 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 09.39 AM

തങ്ങള്‍ അവള്‍ക്കൊപ്പം, സൂപ്പറുകള്‍ ബഹിഷ്‌ക്കരിച്ച പുരസ്‌ക്കാര രാവില്‍ നിറഞ്ഞുകത്തിയത് വുമണ്‍ ഇന്‍ കളക്ടീവ്

uploads/news/2017/09/145237/women-in-collective.jpg

തലശ്ശേരി: ഫാന്‍സ് അസോസിയേഷന്‍ കൂകി വിളിക്കാത്തതും സൂപ്പര്‍താരങ്ങളുടെ മുഖങ്ങളില്‍ ഫോക്കസ് വീഴാത്തതുമായ തലശ്ശേരിയിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ഇരവില്‍ തിളങ്ങിയത് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. തങ്ങള്‍ സൂപ്പറുകള്‍ നിറഞ്ഞ സിനിമയിലെ പുരുഷാധിപത്യത്തിനൊപ്പം അല്ലെന്നും സിനിമയെ പ്രതികൂട്ടിലാക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ അവള്‍ക്കൊപ്പമാണെന്ന് കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തു.

സിനിമയെ താരാധിപത്യത്തില്‍നിന്നും കീഴാള വിരുദ്ധതയില്‍നിന്നും മാഫിയാ ക്രിമിനല്‍ സംസ്‌കാരത്തില്‍നിന്നും സ്ത്രീ വിരുദ്ധതയില്‍നിന്നും മോചിപ്പിക്കേണ്ടതാണെന്ന സന്ദേശം മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ വിധു വിന്‍സന്റും ആഘോഷരാവില്‍ നൃത്തവുമായെത്തിയ റിമ കല്ലിങ്കലും പരസ്യമായി പങ്കുവച്ചു. സ്ത്രീ വിരുദ്ധ, പുരുഷ കേന്ദ്രീകൃത മലയാള സിനിമാരീതികളെ അവര്‍ വിമര്‍ശിച്ചപ്പോള്‍ എന്നാല്‍ പുരസ്‌കാര നിറവില്‍ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് കമ്മട്ടിപ്പാടത്തെ ബാലനും ഗംഗയും നിന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രവര്‍ത്തകര്‍ പുരസ്‌കാര സമര്‍പ്പണത്തിനു സംഘടിച്ചായിരുന്നു എത്തിയത്.

സിനിമ പുരുഷതാര കേന്ദ്രീകൃതമാകുന്നതിനോടു കലഹിക്കുന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രവര്‍ത്തകര്‍ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് പുരസ്‌കാര വിതരണച്ചടങ്ങില്‍ സജീവമായത്. അവര്‍ ചടങ്ങ് അഭിപ്രായ പ്രകടനത്തിന്റെയും പ്രതിഷേധത്തിന്റെയും വേദിയാക്കുകയും ചെയ്തു. നിലവില്‍ സിനിമാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മലയാള സിനിമാ മേഖലയിലെ സാമ്പ്രദായിക വാദികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണെന്നതാണു വിട്ടുനില്‍ക്കലില്‍ വ്യക്തമായത്. മുതിര്‍ന്ന തലമുറയിലെ മധുവും ഷീലയും പോലും വിട്ടു നിന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW