Friday, February 23, 2018 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.50 AM

ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന്‌

uploads/news/2017/09/145122/re6.jpg

കോഴഞ്ചേരി: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്‌ടമി രോഹിണി വള്ളസദ്യ ഇന്ന്‌. ക്ഷേത്ര മതില്‍ക്കകത്ത്‌ രാവിലെ 11.30 ന്‌ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ അഡ്വ. നരേന്ദ്രന്‍ നായര്‍ വള്ളസദ്യയുടെ ഉദ്‌ഘാടനം കര്‍മ്മം നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ ആര്‍. ഗിരിജ തുടങ്ങിയ വിശിഷ്‌ടാതിഥികള്‍ പങ്കെടുക്കും. അരലക്ഷത്തിലധികം ഭക്‌തജനങ്ങള്‍
പങ്കെടുക്കുന്ന വള്ള സദ്യയ്‌ക്കായി 351 പറ അരിയും വിഭവങ്ങളുമാണ്‌
ഒരുക്കിയിരിക്കുന്നത്‌. അഷ്‌ടമി രോഹിണിയോടനുബന്ധിച്ച്‌ വന്‍ സുരക്ഷാ
സന്നാഹവും ഒരുക്കിയിട്ടുണ്ട്‌. ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സുരക്ഷയ്‌ക്കായി പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയ ബോട്ടുകള്‍ മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ തുടങ്ങിയവയും ക്ഷേത്രത്തിലെത്തുന്ന ഭക്‌തജനത്തിരക്ക്‌ നിയന്ത്രിക്കുന്നതിന്‌ പോലീസിന്റെയും ഗതാഗത സൗകര്യത്തിനായി കെ.എസ്‌.ആര്‍.ടി.സി.യുടെയും സേവനം മുന്‍ കാലങ്ങളിലെപ്പോലെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Tuesday 12 Sep 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW