Friday, November 24, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.49 AM

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ നഴ്‌സിങ്‌ ശില്‍പ്പശാല നാളെയും മറ്റന്നാളും

uploads/news/2017/09/145121/v1.jpg

കൊച്ചി: മംഗളം ദിനപത്രം, രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ എന്നിവ സംയുക്‌തമായി നടത്തുന്ന നഴ്‌സിങ്‌-ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഉപരിപഠന ശില്‍പ്പശാലയ്‌ക്കു നാളെ തുടക്കമാകും.
നാളെ രാവിലെ 10 നു പെരുമ്പാവൂര്‍ വൈ.എം.സി.എ. ഹാളിലും മറ്റന്നാള്‍ പത്തിന്‌ ഏറ്റുമാനൂര്‍ എന്‍.എസ്‌.എസ്‌. ഓഡിറ്റോറിയത്തിലുമാണു ശില്‍പ്പശാല. പങ്കെടുക്കുന്നവരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു സൗജന്യ വിദ്യാഭ്യാസം ലഭിക്കും. ഫീസിളവ്‌, മെറിറ്റ്‌ സ്‌റ്റുഡന്റ്‌സിനു സ്‌കോളര്‍ഷിപ്‌, ബാങ്ക്‌ വായ്‌പ ലഭിക്കാത്തവര്‍ക്കു പലിശരഹിത വായ്‌പ എന്നിവയ്‌ക്കും അവസരമുണ്ട്‌.
പ്ലസ്‌ ടു പാസായവര്‍ക്കു സൗജന്യ ജനറല്‍ നഴ്‌സിങ്‌ പഠനത്തിനും ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്കു നേരിട്ട്‌ പ്രവേശനത്തിനും സൗകര്യം ലഭിക്കും.
ജനറല്‍ നഴ്‌സിങ്‌, ബി.എസ്‌സി. നഴ്‌സിങ്‌, പി.ബി.ബി.എസ്‌സി. നഴ്‌സിങ്‌, എം.എസ്‌സി. നഴ്‌സിങ്‌, ത്രിവത്സര ബി.എസ്‌സി. ഹോസ്‌പിറ്റാലിറ്റി സയന്‍സസ്‌ എന്നീ കോഴ്‌സുകളാണു രാഘവേന്ദ്രയുടെ വാഗ്‌ദാനം.
കര്‍ണാടകത്തിലെ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെയര്‍മാനും പ്രിന്‍സിപ്പലുമായ പ്രഫ. ഷൈമോന്‍ പാണിയേലി ശില്‍പ്പശാല നയിക്കും.
ശില്‍പ്പശാലയില്‍ പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍: 9961253344, 9961453344.

Ads by Google
Tuesday 12 Sep 2017 01.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW