Friday, June 08, 2018 Last Updated 42 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.48 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാഫലം

2017 മാര്‍ച്ചില്‍ നടത്തിയ മൂന്നാം പ്ര?ഫഷണല്‍ എം.ബി.ബി.എസ്‌. പാര്‍ട്ട്‌ രണ്ട്‌ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക് 23 വരെ അപേക്ഷിക്കാം.

2017 മേയില്‍ നടന്ന ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ റെഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി - പുതിയ സ്‌കീം, പഴയ സ്‌കീം, മേഴ്‌സി ചാന്‍സ്‌ - പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനഃപരിശോധനയ്‌ക്കും, സൂക്ഷ്‌മപരിശോധനയ്‌ക്കും 25നകം അപേക്ഷിക്കണം.

എം.ടെക്‌ പ്രവേശന പരീക്ഷ

സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ 2017-2019 വര്‍ഷത്തേക്കുള്ള എം.ടെക്‌ (കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി) പ്രോഗ്രാമിന്‌ അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 13ാം തീയതി ഉച്ചയ്‌ക്ക് 1.30ന്‌ സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ വച്ച്‌ നടത്തും.

ബി.എസ്‌.സി. സൂക്ഷ്‌മ പരിശോധന

2016 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി. പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം 13 മുതല്‍ 16 വരെയുള്ള തീയതികളില്‍ പുതിയ പരീക്ഷാഭവനിലെ ഇ.ജെ. 7 സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്‌.

പ്രോജക്‌ട് മൂല്യനിര്‍ണയവും വൈവാവോസിയും

നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബയോ സ്‌റ്റാറ്റിസ്‌റ്റിക്‌സ് മെയ്‌ 2017 ഡിഗ്രി പരീക്ഷയുടെ പ്ര?ജക്‌ട് മൂല്യനിര്‍ണയവും വൈവാവോസിയും 18, 19 തീയ്യതികളില്‍ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ വച്ച്‌ നടത്തുന്നതാണ്‌.

ബി.എഫ്‌.ടി. ഓഫ്‌ കാമ്പസ്‌ പ്രാക്‌ടിക്കല്‍

2017 ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ നടത്തിയ ഓഫ്‌ കാമ്പസ്‌ ബി.എഫ്‌.ടി. (2012, 2013 അഡ്‌മിഷനും 2014 മുതല്‍ അഡ്‌മിഷന്‍ സപ്ലിമെന്ററി, 2012ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 15ന്‌ ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളജില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ 8.30ന്‌ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.

പ്രാക്‌ടിക്കല്‍ മാറ്റി

13ന്‌ ആരംഭിക്കാനിരുന്ന ഒന്നും രണ്ടും വര്‍ഷ എം.എഫ്‌.എ. ജൂലൈ 2017 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

Ads by Google
Tuesday 12 Sep 2017 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW